ആര്‍.ടി.പി.സി.ആര്‍ പിഴച്ചു; തനിക്കു കോവിഡില്ലെന്ന് നടന്‍ ചിരഞ്ജീവി

single-img
13 November 2020

ആര്‍.ടി.പി.സി.ആര്‍ കിറ്റിന്റെ പിഴവ് മൂലമാണെന്ന് തനിക്ക് കോവിഡ് പോസിറ്റീവ് ആയെന്ന ഫലം വന്നതെന്ന് തെലുങ്ക് സൂപ്പര്‍ സ്റ്റാർ ചിരഞ്ജീവി. തനിക്ക് കോവിഡ് ബാധിച്ചിട്ടില്ലെന്നും നടന്‍ വ്യക്തമാക്കി.

ഡോക്ടര്‍മാര്‍ തന്നെ മൂന്ന് തവണ പരിശോധിച്ചെന്നും നെഗറ്റീവ് ആണെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

തനിക്കു കോവിഡ് പോസിറ്റീവ് ആണെന്ന ഫലം വന്ന സമയത്ത് തന്നെ സ്നേഹിക്കുന്നവർ കാണിച്ച ആശങ്കയ്ക്കും സ്നേഹത്തിനും നന്ദി അറിയിക്കുന്നു എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.