ഇന്നത്തെ സിപിഎമ്മിന് ഏറ്റവും അനുയോജ്യനായ സെക്രട്ടറി; പരിഹസിച്ച് വി.ടി ബല്‍റാം

single-img
13 November 2020

കേരളത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി ചുമതലയിൽ നിന്ന് അവധി എടുത്ത സാഹചര്യത്തിൽ പുതിയ സെക്രട്ടറിയായി എ വിജയരാഘവൻ സ്ഥാനമേൽക്കുന്നതിനെ പരിഹസിച്ച് വി.ടി ബൽറാം എംഎല്‍എ രംഗത്ത്. “ഇന്നത്തെ സിപിഎമ്മിന് ഏറ്റവും അനുയോജ്യനായ സംസ്ഥാന സെക്രട്ടറി സഖാവ് എ വിജയരാഘവന് അനുമോദനങ്ങൾ,” എന്ന് വി.ടി ബൽറാം തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.

ഈ പോസ്റ്റിനോടൊപ്പം എ വിജയരാഘവന്റെ ചിത്രവും ചേർത്തിട്ടുണ്ട്. അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തുടര്‍ ചികിത്സ ആവശ്യമായതിനാൽ സെക്രട്ടറി ചുമതലയിൽ നിന്ന് അവധി അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു എന്ന് സിപിഎം വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നു.

എല്‍ഡിഎഫ്മുന്നണി കൺവീനര്‍ എ വിജയരാഘവനാണ് പകരം ചുമതല. നേരത്തേ 2015 ല്‍ ആലപ്പുഴയില്‍ നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലാണ് പിണറായി വിജയന്റെ പിന്‍ഗാമിയായി കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്