കോടിയേരി രാജിവച്ചതാണോ അവധിയിൽ പോയതാണോ; സിപിഎം വ്യക്തമാക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

single-img
13 November 2020

കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനം രാജിവച്ചതാണോ അതോ അവധിയിൽ പോയതാണോ എന്ന് സിപിഎം വ്യക്തമാക്കണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സെക്രട്ടറി സ്ഥാനം കോടിയേരി രാജിവയ്ക്കണമെന്ന് നേരത്തെ കോൺ​ഗ്രസ് ആവശ്യപ്പെട്ടിരുന്നതാണ് എന്നും കോടിയേരിക്കും കുടുംബത്തിനും കേസിലുള്ള പങ്ക് വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗതികെട്ടാണ് ഇപ്പോള്‍ താൽക്കാലികമായി രാജിവച്ചത്.സംസ്ഥാന മുഖ്യമന്ത്രിയെ എന്തുകൊണ്ടാണ് ഇതുവരെയും അന്വേഷണ ഏജൻസികൾ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാത്തത് എന്നും മുല്ലപ്പള്ളി ചോദിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ കരുവാക്കി രാഷ്ട്രീയ നേതൃത്വത്തെ വെള്ളപൂശുന്നത് സിപിഎം – ബിജെപി ഒത്തുകളിയുടെ ഭാഗമാണ്.

നടക്കാനിരിക്കുന്ന ത്രിതല പഞ്ചാത്തിൽ റെക്കോഡ് വിജയം യുഡിഎഫ് നേടുമെന്ന് വ്യക്തമാക്കിയ മുല്ലപ്പള്ളി സിപിഎമ്മും ബിജെപിയും രഹസ്യ ബാന്ധവത്തിലാണെന്നും ആരോപണം ഉന്നയിച്ചു.