ഉവൈസി മുസ്ലീങ്ങളെ ഭിന്നിപ്പിക്കുന്ന മറ്റൊരു മുഹമ്മദലി ജിന്ന: ഉറുദു കവി മുന്നവര്‍ റാണ


എഐഎംഐഎം അധ്യക്ഷനായ അസദുദ്ദീന്‍ ഉവൈസി മറ്റൊരു മുഹമ്മദലി ജിന്നയാണെന്ന് ഉറുദു കവി മുന്നവര്‍ റാണ. ഉവൈസിയെപ്പോലുള്ള നേതാക്കള്‍ രാജ്യത്തെ മുസ്ലിങ്ങളെ ഭിന്നിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2015 ലെ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവാണ് മുന്നവര്‍ റാണ.
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉവൈസിയുടെ പാര്‍ട്ടി അഞ്ച് സീറ്റ് നേടിയതിന് പിന്നാലെയാണ് റാണയുടെ പ്രതികരണം. ബിജെപിയ്ക്ക് ഗുണപരമാകുന്ന തരത്തില്‍ മുസ്ലീങ്ങളുടെ വോട്ട് ഭിന്നിപ്പിക്കാനാണ് ഉവൈസി ശ്രമിക്കുന്നതെന്നും ബിജെപിയുടെ കളിപ്പാവയാണ് ഉവൈസിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഉവൈസിയ്ക്ക് തന്റെ 15000 കോടി രൂപയുടെ സമ്പാദ്യം സംരക്ഷിക്കണമെന്ന ഒറ്റ താല്‍പ്പര്യം മാത്രമുള്ളൂ. എന്നെ സംബന്ധിച്ചിടത്തോളം ഉവൈസിയും സഹോദരന് അക്ബറുദ്ദീന്‍ ഉവൈസിയും മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നടക്കുന്ന ഗുണ്ടകളാണ്.’, റാണ പറയുന്നു. യുപിയും ബീഹാറും ഉവൈസിയ്ക്ക് കറവയുള്ള പശുവിനെ പോലെയാണെന്നും റാണ പറഞ്ഞു.
കഴിഞ്ഞ 42 വര്‍ഷമായി ഉവൈസിയെ തനിക്കറിയാമെന്നും റാണ കൂട്ടിച്ചേര്‍ത്തു. ബീഹാറിന് ശേഷം ഇനി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളിലാണ് റാണ മുസ്ലീം വോട്ട് വിഭജിക്കാന്‍ കണ്ണുവെച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.