3 കിലോ ഹാഷീഷ് ഓയലുമായി 3 മലയാളികൾ അറസ്റ്റിൽ

single-img
13 November 2020

ബെംഗളൂരു: കേരളത്തിലും ബെംഗളൂരുവിലും കച്ചവടത്തിനായി കാറിൽ കടത്തിയ 3 കിലോ ഹഷീഷ് ഓയലുമായി (Hashish Oil) മലയാളികൾ അറസ്റ്റിൽ. വിമാനത്താവളത്തിനു സമീപം ദേവനഹള്ളി ടോൾ ഗേറ്റിൽ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (Narcotics Control Bureau) നടത്തിയ പരിശോധനയിൽ ആർ.എസ് രഞ്ജിത്, കെ.കെ.സാരംഗ്, പി.ഡി അനീഷ് എന്നിവരെ എൻസിബി അറസ്റ്റ് ചെയ്തു.

25 ലക്ഷം രൂപ വിലവരുന്ന ലഹരി മരുന്ന് 3 പായ്ക്കറ്റുകളിലായി കാറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലാണ് പിടികൂടിയത്. ആന്ധ്രാപ്രദേശ് വിശാഖപട്ടണത്തിൽ നിന്നു വാങ്ങിയ ലഹരി മരുന്നുമായി ബെംഗളൂരുവിലേക്കു വരുന്നതിനിടെയാണ് സംഘത്തെ പിടികൂടിയതെന്ന് എൻസിബി ബെംഗളൂരു സോണൽ ഡയറക്ടർ അമിത് ഗവാത്തെ അറിയിച്ചു. രഞ്ജിത്തിന്റെ പേരിലുള്ള കേരള റജിസ്ട്രേഷൻ കാറും പിടിച്ചെടുത്തു.