ബിജെപി ഒരു കുടുംബമാണ് ശോഭ എങ്ങോട്ടും പോകില്ല; തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ശോഭ സുരേന്ദ്രൻ നയിക്കുമെന്നും കെ.സുരേന്ദ്രൻ

single-img
12 November 2020

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ കലാപത്തിനിറങ്ങിയ ശോഭ സുരേന്ദ്രനെ അനുനയിപ്പിക്കാനൊരുങ്ങി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രൻ മുന്നിൽ നിന്ന് നയിക്കുമെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.

പാർട്ടിയുടെ മുതിർന്ന നേതാവാണ് ശോഭ. ബി.ജെ.പി ഒരു കുടുംബമാണ് ശോഭ എങ്ങോട്ടും പോകില്ല അവർ പാർട്ടിയിൽ ഉറച്ച് നിൽക്കും. പാർട്ടിയിൽ വിഭാഗീയത ഉണ്ടെന്നുള്ളത് മാധ്യമ സൃഷ്ടിയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ഭാരവാഹിയാകാൻ യോഗ്യരായ നിരവധിപേർ പാർട്ടിയിലുണ്ട്. സംസ്ഥാനത്ത് ഇരു മുന്നണിയെയും വരുന്ന തെരഞ്ഞെടുപ്പുകളിൽ ജനം പ്രഹരിക്കുംസർക്കാർ വിരുദ്ധ വികാരം കണ്ട് യു.ഡി.എഫ് പനിക്കണ്ട. രമേശ് ചെന്നിത്തലയേക്കാൾ ജനങ്ങൾക്ക് വിശ്വാസം ബിജെപിയെ ആണെന്നും സുരേന്ദ്രന്‍ പറഞ്ഞു.