പശ്ചിമ ബംഗാളില്‍ ബിജെപി അധ്യക്ഷന് നേര്‍ക്ക് കല്ലേറ്

single-img
12 November 2020

പശ്ചിമ ബംഗാളില്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷിന് നേര്‍ക്ക് കല്ലേറ്. ആക്രമണത്തില്‍ വാഹനത്തിന്റെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു.സംസ്ഥാനത്തെ അലിപൂര്‍ദുര്‍ ജില്ലയിലെ ജെയ്ഗാവ് പ്രദേശത്ത് വെച്ചായിരുന്നു സംഭവം.

തുടര്‍ന്ന് ദിലീപ് ഘോഷിന്റെ വാഹനവ്യൂഹത്തിന് നേരേ കല്ലേറും കരിങ്കൊടി പ്രയോഗവും ഉണ്ടായി. കല്ലേറ് ഉണ്ടായപ്പോള്‍ സംഭവസ്ഥലത്ത് നിരവധി ഗൂര്‍ഖ ജനശക്തി മോര്‍ച്ച ഉണ്ടായിരുന്നെന്നും ഇവര്‍ ദിലീപ് ഘോഷിനെതിരെ മുദ്രാവാക്യം വിളിച്ചുവെന്നും നിരവധി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ദിലീപ് ഘോഷിനെതിരായ കല്ലേറില്‍ ബംഗാള്‍ ഗവര്‍ണര്‍ അപലപിച്ചു. അതേസമയം സംഭവത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിക്കുന്നു. എന്നാല്‍ തൃണമൂല്‍ ഈ ആരോപണം നിഷേധിച്ചു.