സ്ഥാനമോഹി ആയിരുന്നെങ്കില്‍ ബിജെപിയിൽ തുടരില്ലായിരുന്നു: ശോഭ സുരേന്ദ്രൻ

single-img
11 November 2020

കേരളത്തിലെ ബിജെപി നേതൃത്വവുമായി പരസ്യമായി ഇടഞ്ഞുനില്‍ക്കുന്ന ശോഭ സുരേന്ദ്രന്‍ ഇന്ന് മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ളയെ സന്ദര്‍ശിച്ചു. തന്നെ രാഷ്ട്രീയ രംഗത്തേക്ക് കൈപിടിച്ചുയർത്തിയ ആളെന്ന നിലയിൽ അദ്ദേഹത്തെ സന്ദർശിക്കാൻ പോയതാണെന്ന് ശോഭ സുരേന്ദ്രൻ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

അത് തികച്ചും ഒരു സൗഹൃദ സന്ദര്‍ശനമാണെന്ന് പറഞ്ഞ ശോഭ കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് വെളിപ്പെടുത്താമെന്ന് അറിയിക്കുകയും ചെയ്തു. കേരളത്തില്‍ ഒരു പഞ്ചായത്ത് മെമ്പർ പോലും ഇല്ലാതിരുന്ന കാലത്താണ് താന്‍ ബിജെപിയുടെ പ്രവർത്തന രംഗത്തേക്കു കടന്നു വന്നതെന്നും സ്ഥാനമോഹിയായിരുന്നു താനെങ്കിൽ ബിജെപി യിൽ തുടരില്ലായിരുന്നു എന്നും അവര്‍ കൂട്ടിച്ചേർത്തു.