സംസ്ഥാനത്തിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍; 20,000 എന്‍-95 മാസ്‌കുകള്‍ നല്‍കി ഷാരൂഖ് ഖാന്‍

single-img
11 November 2020

പ്രശസ്ത ബോളിവുഡ് സിനിമാ താരം ഷാരുഖ് ഖാന്റെ മീര്‍ ഫൗണ്ടേഷന്‍ കേരളം നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 20,000 എന്‍ 95 മാസ്‌കുകള്‍ നല്‍കി. രാജ്യത്തെ ആസിഡ് ആക്രമണത്തിന്റെ ഇരകള്‍ക്കായി രൂപീകരിച്ചതാണ് ഷാരൂഖ് മീര്‍ ഫൗണ്ടേഷന്‍. എന്നാല്‍ ഇപ്പോള്‍ ഇത് കോവിഡ് പ്രതിരോധത്തിലും പ്രവര്‍ത്തിച്ചു വരുന്നു.

സിനിമാ നടന്മാരായ ഇന്ദ്രജിത്ത്, രാജശ്രീ ദേശ്പാണ്‌ഡെ എന്നിവരാണ് കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഷാരൂഖ് ഖാന്റെ ശ്രദ്ധയില്‍പ്പെടുത്തിയത് .ഷാരൂഖിനും മീര്‍ ഫൗണ്ടേഷനും ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ നന്ദി അറിയിച്ചു.