മിഡിൽ ക്ലാസ് മെലഡീസ്; നസ്രിയയുടെ ‘അപര’ വര്‍ഷ ബൊലമ്മയുടെ ചിത്രം 20 ന് എത്തും

single-img
11 November 2020

വിവാഹ ശേഷം നസ്രിയ സിനിമയിൽ നിന്ന് വിട്ടു നിന്ന സമയത്ത് സിനിമകളില്‍ സജീവമായ താരമാണ് വര്‍ഷ ബൊലമ്മ. നസ്രിയ അഭിനയിച്ച ചിത്രങ്ങളിലെരംഗങ്ങൾ ഡബ്ബ്സ്മാഷിലൂടെ അവതരിപ്പിച്ചാണ് വർഷ ആദ്യം ശ്രദ്ധ നേടുന്നത്. അതോടുകൂടി നസ്രിയയുടെ ചില രൂപഭാവങ്ങളുമായി സാമ്യം തോന്നിയതുകൊണ്ട് വർഷയെ രണ്ടാം നസ്രിയയായി എല്ലാവരും ഏറ്റെടുക്കുകയായിരുന്നു.

അങ്ങനെ വളരെ ചുരുങ്ങിയ സമയം കൊണ്ട് വര്‍ഷ ശ്രദ്ധ നേടി. തമിഴിലും തെലുങ്കിലും കന്നഡയിലും അടക്കം ശ്രദ്ധേയമായ നിരവധി വേഷങ്ങൾ അവതരിപ്പിക്കാനായി. നിലവിൽ വര്‍ഷയുടെ പുതിയ ചിത്രം നവംബർ 20ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യാനൊരുങ്ങുകയാണ്.

പ്രശസ്ത നടൻ വിജയ് ദേവരക്കൊണ്ടയുടെ സഹോദരൻ ആനന്ദ് നായകനാകുന്ന മിഡിൽ ക്ലാസ് മെലഡീസ് എന്ന ചിത്രത്തിലാണ് വർഷ നായികയായെത്തുന്നത്. നേരത്തേ ദൊരസാനി എന്ന സിനിമയിലൂടെയാണ് ആനന്ദ് സിനിമയിൽ അരങ്ങേറിയത്.ഇത് നായകനായി ആനന്ദ് എത്തുന്ന രണ്ടാമത്തെ ചിത്രമാണ്. ട്രെയിലർ ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്.