ബിനീഷ് കോടിയേരി 14 ദിവസത്തേക്ക് റിമാന്‍ഡില്‍; പരപ്പന അഗ്രഹാര ജയിലിലേക്ക്

single-img
11 November 2020

കള്ളപണ കേസില്‍ ഇഡിയുടെ കസ്‌റ്റഡിയിൽ കഴിയുന്ന ബിനീഷ് കോടിയേരിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. ഇപ്പോള്‍ ജുഡീഷ്യൽ കസ്‌റ്റഡിയിലുള‌ള ബിനീഷിനെ ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലിലേക്കാണ് മാ‌റ്റുക.

തുടര്‍ന്ന് ബിനീഷിന്‍റെ ജാമ്യാപേക്ഷ ഈ മാസം 18ന് കോടതി പരിഗണിക്കും. ജാമ്യാപേക്ഷയിൽ മറുപടി നൽകാനായി ഇ.ഡി ഒരാഴ്‌ചത്തെ സമയം ചോദിച്ചതിനെ തുടർന്നാണിത്.അതേസമയം ബിനീഷ് നവംബർ 6ന് ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും ചോദ്യംചെയ്യൽ പൂർത്തിയാക്കാതെ പരിഗണിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുത്ത് ഒക്ടോബർ 29നാണ് ബിനീഷിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.