എബിവിപി ദേശീയ സെക്രട്ടറി അനികേത് ഒവ്ഹാല്‍ മുങ്ങി മരിച്ചു

single-img
11 November 2020

ബിജെപിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എബിവിപിയുടെ ദേശീയ സെക്രട്ടറി അനികേത് ഒവ്ഹാല്‍ മുങ്ങി മരിച്ചു. മഹാരാഷ്ട്രയിലെ നന്ദുര്‍ബാറിന് സമീപത്തെ നദിയില്‍ കുളിക്കാനിറങ്ങിയ അനികേത് ഒഴുക്കില്‍പ്പെടുകയായിരുന്നു. 2018ലായിരുന്നു ദേശീയ നേതൃത്വത്തിലേക്ക് അനികേത് തെരഞ്ഞെടുക്കപ്പെട്ടത്.

അനികേതും സുഹൃത്തുക്കളും ധദ്ഗാവ് പ്രദേശത്തെ നദിയിൽ നീന്താൻ പോയിരുന്നു, അവിടെ ഒരു ചുഴിയിൽ അകപ്പെട്ട അദ്ദേഹം പിന്നീട് തിരികെ വന്നില്ലെന്നും എബിവിപി മുൻ ദേശീയ തലവൻ മിലിന്ദ് മറാത്തെ പറഞ്ഞു.

https://twitter.com/ABVPVoice/status/1326478155687858176/photo/1