തെലുങ്കാന രാഷ്ട്രസമിതിയുടെ ശക്തി കേന്ദ്രത്തിൽ അട്ടിമറിയുമായി ബിജെപി

single-img
10 November 2020

തെലങ്കാനയിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്ന ദുബാക്ക മണ്ഡലത്തിൽ ബിജെപി നേടിയത് അട്ടിമറി വിജയം. തെലുങ്കാന രാഷ്ട്രസമിതിയുടെ വലിയ ശക്തി കേന്ദ്രമായ ഈ മണ്ഡലത്തിൽ ടിആർഎസ്സിന്റെ സൊലീപേട്ട സുജാതയെ 1,118 വോട്ടുകൾക്കാണ് ബിജെപിയുടെ എം രഘൂനന്ദൻ റാവു പരാജയപ്പെടുത്തിയത്.

മണ്ഡലത്തില്‍ ബിജെപി 62,772 വോട്ടും ടിആർഎസ് 61,302 വോട്ടും മൂന്നാമതെത്തിയ കോൺഗ്രസ് 21,819 വോട്ടും നേടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക ഫലപ്രഖ്യാപനം അൽപ്പസമയത്തിനുള്ളിലുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, പരാജയത്തിന്റെ കാരണം പരിശോധിച്ച് പരിഹരിക്കുമെന്ന് ടിആർഎസ് നേതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ മരുമകനും ധനമന്ത്രിയുമായ ഹരീഷ് റാവു ആയിരുന്നു ഇവിടെ തെരഞ്ഞെടുപ്പ് പ്രവർത്തനം നിയന്ത്രിച്ചത്.