ബിഹാറില്‍ മഞ്ജി മണ്ഡലത്തില്‍ മുപ്പതിനായിരം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ച് സിപിഎം

single-img
10 November 2020

നിയമസഭാ തെരഞ്ഞെടുപ്പോള്‍ ബിഹാറിലെ മാഞ്ജി മണ്ഡലത്തില്‍വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച് സിപിഎം സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഡോ. സത്യേന്ദ്ര യാദവാണ് മണ്ഡലത്തില്‍ തൊട്ടടുത്ത സ്ഥാനാര്‍ത്ഥിയേക്കാള്‍ മുപ്പതിനായിരം വോട്ടിന്റെ ലീഡില്‍ വിജയിച്ചത്.

ജനവിധിയില്‍ സത്യേന്ദ്ര യാദവിന് 59324 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ജെഡിയുവിന്റെ മാധവി കുമാരിക്ക് കേവലം 29155 വോട്ടുകളാണ് നേടാനായത്. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 29 സീറ്റുകളിലേക്കാണ് ഇടതുപക്ഷം മത്സരിച്ചത്. സിപിഐ എംഎല്‍ (ലിബറേഷന്‍) 19 സീറ്റുകളിലും സിപിഎം നാല് സീറ്റുകളിലും സിപിഐ ആറ് സീറ്റുകളിലുമാണ് മത്സരിച്ചത്.