പാർശ്വഫലം ഗുരുതരം; ചൈന നിർമ്മിച്ച കൊവിഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം ബ്രസീൽ നിർത്തിവച്ചു

single-img
10 November 2020

ചൈന നിർമ്മിച്ച കൊവിഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം ബ്രസീലിൽ ഔദ്യോഗികമായി നിർത്തിവച്ചു.
ശരീരത്തില്‍ വളരെ ഗുരുതരമായ പാർശ്വഫലം ഉണ്ടായതിനെ തുടർന്നാണ് ഈ നടപടിയെന്ന് ബ്രസീൽ ആരോഗ്യ നിരീക്ഷണ ഏജൻസി- അൻവിസ മാധ്യമങ്ങളെ അറിയിച്ചു.

ചൈനയില്‍ നിന്നുള്ള പ്രശസ്ത മരുന്നു നിർമാതാക്കളായ സിനോവാക് ബയോടെക്ക് നിർമിച്ച കൊറോണ വാക്സിന്റെ പരീക്ഷണമാണ് ബ്രസീല്‍ നിർത്തിവച്ചിരിക്കുന്നത്.എന്നാല്‍ മനുഷ്യരില്‍ വാക്‌സിൻ ഉപയോഗത്തെ തുടർന്ന് എന്താണ് സംഭവിച്ചതെന്ന് അൻവിസ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

അതേസമയം, അന്താരാഷ്‌ട്ര തലത്തിൽ അവസാനഘട്ട പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് ഇവിടെ വാക്‌സിൻ പരീക്ഷണം നിർത്തിവച്ചിരിക്കുന്നത്. ബ്രസീലില്‍ 56 ലക്ഷത്തിൽ അധികം ആളുകൾക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.