ബീഹാറിൽ കേവലഭൂരിപക്ഷത്തിന് മുകളിൽ സീറ്റുകളുമായി എൻഡിഎ മുന്നേറുന്നു; ബിജെപി വലിയ ഒറ്റക്കക്ഷി

single-img
10 November 2020
Bihar Election Result Updates

ബിഹാറില്‍ സർക്കാർ രൂപീകരിക്കാൻ വേണ്ട കേവല ഭൂരിപക്ഷമായ 122 സീറ്റ് കടന്ന് എൻഡിഎ(NDA) സഖ്യത്തിന്‍റെ ലീഡ് നില. ഏറ്റവും ഒടുവില്‍ വിവരം പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം എൻഡിഎ 125 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്.

എൻ ഡി എ സഖ്യത്തിൽ 72 സീറ്റുകളിൽ ലീഡ് ചെയ്യുന്ന ബിജെപി(BJP)യാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്. ജെഡിയു(JDU)വിന് 50 സീറ്റുകളിലാണ് ലീഡുള്ളത്.

ആദ്യഘട്ടത്തില്‍ മുന്നേറിയ മഹാസഖ്യത്തിന്‍റെ ലീഡ് നില 100 സീറ്റില്‍ താഴേക്ക് എത്തി. അതേസമയം മഹാസഖ്യത്തിന്റെ ഭാഗമായ ഇടതുപക്ഷ(Left) സ്ഥാനാർത്ഥികൾ 12 സീറ്റിൽ മുന്നേറുകയാണ്.

അതേസമയം, കോണ്‍ഗ്രസിന്‍റെ പ്രകടനം നിരാശാജനകമെന്നാണ് ഇതുവരെയുള്ള ഫലസൂചന വ്യക്തമാക്കുന്നത്. തേജസ്വി യാദവിന്‍റെ(Tejaswi Yadav) ആര്‍ജെഡി(RJD), മുന്നണിയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി 71 സീറ്റില്‍ മുന്നേറുമ്പോള്‍ കോണ്‍ഗ്രസിന് 24 സീറ്റില്‍ മാത്രമാണ് ലീഡ് നേടാനായത്. 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് പകുതി സീറ്റില്‍ പോലും മുന്നേറാകാനാകാത്തതാണ് മഹാസഖ്യത്തിന് ഈ ഘട്ടത്തില്‍ തിരിച്ചടിയാകുന്നത്.

Content: Bihar Election Result Updates