കെ.എം ഷാജിക്കെതിരേ വിജിലന്‍സ് അന്വേഷണം

single-img
9 November 2020

അഴീക്കോട് എംഎൽഎയും മുസ്ലീം ലീഗ് നേതാവുമായ കെ എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണം നടത്താൻ ഉത്തരവ്. കോഴിക്കോട് വിജിലൻസ് ജഡ്ജി കെ.വി.ജയകുമാർ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. കോഴിക്കോട് വിജിലൻസ് എസ്പി യോട് പ്രാഥമിക അന്വേഷണം നടത്താൻ നിർദേശിച്ചിട്ടുണ്ട്. അഭിഭാഷകനായ എം.ആർ ഹരീഷ് നൽകിയ പരാതിയിലാണ് ഉത്തരവ്.കോഴിക്കോടുള്ള കെ.എം ഷാജിയുടെ വീട് തന്നെയാണ് പ്രധാന അന്വേഷണ വിഷയം.

1,626,0000 രൂപയാണ് ഷാജിയുടെ കോഴിക്കോട്ടെ വീടിന്റെ മൂല്യം കണക്കാക്കിയിരിക്കുന്നത് .ഇത്രയും വലിയ ഒരു സ്വത്ത് ഷാജി എങ്ങനെ കരസ്ഥമാക്കി എന്നതാണ് പ്രധാനമായും അന്വേഷിക്കുക. കെ.എം ഷാജിക്കോ, ഭാര്യയ്‌ക്കോ കെ.എം ഷാജിയുടെ നിയമസഭാംഗമെന്ന നിലയുള്ള ശമ്പളവും ആനുകൂല്യവും ഒഴികെ മറ്റ് കാര്യമായ വരുമാന മാര്‍ഗമൊന്നുമില്ല. വരുമാനം ലഭിക്കുന്ന കൃഷി സ്ഥലമോ, കെട്ടിടങ്ങളോ ഇല്ല. ഇത് തന്നെ അഴിമതി നടത്തിയെന്നതിന് പ്രാഥമിക തെളിവാണെന്നു പരാതിയില്‍ പറയുന്നു.

അതേസമയം കെ.എം ഷാജിക്കെതിരായ പ്ലസ് ടു കോഴ പരാതിയില്‍ പി.എസ്.സി മുന്‍ അംഗവും ലീഗ് നേതാവുമായ ടി.ടി ഇസ്മയിലിന്‍റെ മൊഴി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ നേരത്തെ രേഖപ്പെടുത്തിയിരുന്നു. ആറ് മണിക്കൂറോളം സമയം എടുത്താണ് ഇഡി കോഴിക്കോട് സബ് സോണല്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഇസ്മയിലിൻ്റെ മൊഴിയെടുത്തത്.