തെരഞ്ഞെടുപ്പ് തോല്‍വി: ട്രംപും മെലാനിയയും വിവാഹമോചനം തേടുമെന്ന്​ ‌റിപ്പോര്‍ട്ടുകള്‍

single-img
9 November 2020

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെദുകയും ചെയ്ത പിന്നാലെ ഡൊണാള്‍ഡ് ട്രംപുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കാന്‍ മെലാനിയ തയ്യാറെടുക്കുന്നു എന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്ത്.

പ്രധാനമായും ബ്രിട്ടീഷ് ടാബ്ലോയിഡ് ഡെയ്‌ലി മെയിലാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. ട്രംപിനോടൊപ്പമുള്ള 15 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കാന്‍ മെലാനിയ കാത്തിരിക്കുകയാണെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ട്രംപിന്റെ മുന്‍ സഹായിയായിരുന്ന ഒമറോസ മണിഗോള്‍ട്ട് ന്യൂമാന്‍ ആണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്, ‘ട്രംപ് തന്റെ ഓഫീസില്‍ നിന്ന് പുറത്തുപോകുന്നതിനായി നിമിഷങ്ങള്‍ എണ്ണി കാത്തിരിക്കുകയാണ് മെലാനിയ. ട്രംപില്‍ നിന്നും വിവാഹമോചനം നേടാന്‍ വളരെക്കാലമായി മെലാനിയ ആഗ്രഹിച്ചിരുന്നു. പക്ഷെ അധികാരത്തില്‍ ഇരിക്കുമ്പോള്‍ അങ്ങനെ ചെയ്താല്‍ പ്രതികാര നടപടികളുണ്ടാകുമോയെന്ന ഭയം മെലാനിയയ്ക്കുണ്ട്. അതിനാലാണ് ട്രംപ് അധികാരം വിട്ടൊഴിയുന്നതിനായി മെലാനിയ കാത്തിരിക്കുന്നതെന്നും ന്യൂമാൻ പറഞ്ഞു.

2017ൽ ട്രംപുമായി ഉണ്ടായ അഭിപ്രായ ഭിന്ന​തയെ തുടർന്ന്​ രാജിവെച്ചയാളാണ് വെളിപ്പെടുത്തല്‍ നടത്തിയ ​ ന്യൂമാൻ. 2005ലായിരുന്നു മുന്‍ സ്ലോവേനിയന്‍ മോഡല്‍ കൂടിയായ മെലാനിയ ഡൊണാള്‍ഡ് ട്രംപിനെ വിവാഹം ചെയ്യുന്നത്. തുടര്‍ന്ന് 2006ല്‍ ഇവര്‍ക്ക് ബാരണ്‍ എന്ന മകന്‍ പിറന്നു. ട്രംപ് അമേരിക്കന്‍ പ്രസിഡന്‍റായതോടെ ഇരുവരുടെയും ജീവിതത്തില്‍ താളപ്പിഴകളുണ്ടായെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ അടുക്കാനാകാത്തവിധം ഇരുവരും അകന്നു കഴിഞ്ഞതായും ഇവരോട്അടുപ്പമുള്ളവര്‍ പറയുന്നു.