അമേരിക്കയില്‍ എങ്ങിനെയാണോ ട്രംപ് പുറത്തുപോയത് അത് തന്നെ ഇന്ത്യയില്‍ മോദിക്കും സംഭവിക്കും: മെഹബൂബ മുഫ്തി

single-img
9 November 2020

അമേരിക്കയില്‍ അധികാരത്തില്‍ നിന്ന് എങ്ങനെയാണോ ട്രംപ് പുറത്തുപോയത് അതുപോലെ തന്നെ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മോദിയും പുറത്തുപോകുമെന്ന് പിഡിപി നേതാവും ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. ഇതോടൊപ്പം ഭരണ ഘടനയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെയും മുഫ്തി വിമര്‍ശിച്ചു.

“ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 മുസ്‌ലിങ്ങളുമായോ ഹിന്ദുക്കളുമായോ ബന്ധപ്പെട്ടിട്ടില്ല. മറിച്ച് ജമ്മു കാശ്മീരിന്റെ സ്വത്വം സംരക്ഷിക്കുന്നതിനാണ് ഇത് നടപ്പിലാക്കിയത്. എന്നാല്‍ ജനങ്ങള്‍ ഇപ്പോള്‍ അവരുടെ ഭാവിയെക്കുറിച്ച് ആശങ്കാകുലരാണ്.” മുഫ്തി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുക മാത്രമല്ല, അംബേദ്കറുടെ ഭരണഘടനയെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തുവെന്നും മുഫ്തി കൂട്ടിച്ചേര്‍ത്തു.