വൈറ്റ് ഹൗസിൽ നിന്നിറങ്ങേണ്ടി വരുന്നതിനൊപ്പം മെലാനിയയും ട്രംപിനെ കൈവിടുന്നു

single-img
9 November 2020

അമേരിക്കൻ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ ജോ ബൈഡനോട് പരാജയപ്പെട്ടതോടെ വൈറ്റ്​ ഹൗസ്​ ഒഴിയുന്നതിനൊപ്പം തന്നെ ഭാര്യ മെലാനിയ ട്രംപുമായുള്ള​ ബന്ധം ​വേർപ്പെടുത്തുമെന്ന്​ വിവരം. ഇരുവരും തമ്മിലുള്ള ബന്ധം ഉടൻതന്നെ വേർപ്പെടുത്താനിരിക്കുകയാണെന്ന്​ ഡെയ്​ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

15 വർഷം നീണ്ടുനിന്ന ബന്ധമാണ് ഇതോടെ അവസാനീക്കുക. ‘വൈറ്റ്​ ഹൗസിൽനിന്ന്​ പുറത്തിറങ്ങിയാലുടൻ ട്രംപുമായുള്ള ബന്ധം വേർപ്പെടുത്താൻ മെലാനിയ നിമിഷങ്ങൾ എണ്ണി കാത്തിരിക്കുകയാണെന്ന്​ വൈറ്റ്​ ഹൗസിലെ ഓഫിസ്​ ഓഫ്​ പബ്ലിക്​ ലെയ്​സൺ മുൻ കമ്യൂണിക്കേഷൻസ്​ ഡയറക്​ടർ ഒമറോസ മാനിഗോൾട്ട്​ ന്യൂമാൻ പറയുന്നു. ​’ട്രംപ്​ വൈറ്റ്​ ഹൗസിൽ തുടരുന്ന കാലത്തോളം അപമാനം സഹിച്ച്​ മുന്നോട്ടുപോകാൻ മെലാനിയ ശ്രമിച്ചു. ​ട്രംപ്​ പ്രതികാരം ചെയ്യുമോ എന്ന്​ അവർ ഭയപ്പെടുകയും ചെയ്​തിരുന്നു’ -ന്യൂമാൻ പറയുന്നു. 2017ൽ ട്രംപുമായുണ്ടായ അഭിപ്രായ ഭിന്ന​തയെ തുടർന്ന്​ രാജിവെച്ചയാളാണ്​ ന്യൂമാൻ.

ട്രംപ്​ പ്രെസിഡന്റായി വൈറ്റ്​ ഹൗസിലെത്തി അഞ്ചുമാസത്തിനുശേഷമാണ്​ മെലാനിയ ന്യൂയോർക്കിൽനിന്ന്​ വാഷിങ്​ടണിലേക്ക്​ താമസം മാറിയത്​. മകന്റെ പഠനം പൂർത്തിയാക്കുന്നതിനുവേണ്ടിയായിരുന്നു അത്​. 2006ലാണ്​ ട്രംപ്​ -മെലാനിയ ദമ്പതികൾക്ക്​ ബാരൻ ജനിക്കുന്നത്​. 2005ലായിരുന്നു ഇരുവരുടെയും വിവാഹം. 2001ൽ മെലാനിയ യു.എസ്​ പൗരത്വം നേടി.

ട്രംപ്​ പ്രസിഡൻറായിരുന്ന കാലയളവിൽ ഇരുവരും തമ്മിൽ പ്രശ്​നങ്ങളുണ്ടായിരുന്നുവെന്ന തരത്തിൽ നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 2016 ലെ തെരഞ്ഞെടുപ്പ്​ പ്രചരണ പരിപാടികളിൽ സജീവമായിരുന്ന മെലാനിയ 2020 ലെ തെരഞ്ഞെടുപ്പിൽ മൗനം പാലിച്ചതും ചർച്ചയായിരുന്നു.