വിജയം പ്രഖ്യാപിക്കേണ്ടത് മാധ്യമങ്ങളല്ല; പരാജയം അംഗീകരിക്കരുതെന്ന് ട്രംപിനോട് വിശ്വസ്തർ

single-img
9 November 2020

അമേരിക്കയിലെ പൊതുതിരഞ്ഞെടുപ്പിൽ ഇക്കുറി വ്യക്തമായ ഭൂരിപക്ഷത്തോടെ ബൈഡൻ‌‌–കമല സംഘം തിരഞ്ഞെടുക്കപ്പെട്ടതായി അവിടെ നിന്നുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും പരാജയം അംഗീകരിക്കരുത് എന്ന് ട്രംപിനോട് വിശ്വസ്തര്‍. കാരണം, വോട്ടെണ്ണൽ ഇപ്പോഴും ഔദ്യോഗികമായി പൂർത്തീകരിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഒരിക്കലും പരാജയം അംഗീകരിക്കരുതെന്നാണ് ട്രംപ് വിശ്വസ്തർ പറയുന്നത്.

ഇത്തവണ സൗത്ത് കാരലൈനിൽ നിന്നും വലിയ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട യുഎസ് സെനറ്ററും റിപ്പബ്ലിക്കൻ നേതാവുമായ ലിൻഡ്സി ഗ്രഹാം, ടെക്സസിൽ നിന്നുള്ള യുഎസ് സെനറ്റർ ടെഡ് ക്രൂസ്, പ്രമുഖ ട്രംപ് ലോയർ റൂഡി ഗുലാനിയുമാണ് ടട്രംപ് സ്വീകരിച്ച നിലപാടുകൾക്ക് ശക്തമായ പിന്തുണ നൽകി രംഗത്തെത്തിയിരിക്കുന്നത്.

യുഎസിലെ മുഴുവൻ സംസ്ഥാനങ്ങളിലേയും പോൾ ചെയ്ത വോട്ടുകൾ എണ്ണിതിട്ടപ്പെടുത്തി സർട്ടിഫൈ ചെയ്യുമ്പോൾ മാത്രമാണ് തിരഞ്ഞെടുപ്പു പ്രക്രിയ പൂർത്തീകരിക്കപ്പെടുകയുള്ളൂവെന്നും, മാധ്യമങ്ങളല്ല വിജയം പ്രഖ്യാപിക്കേണ്ടതെന്നും ഇവർ അവകാശപ്പെടുന്നു.ഈ മാസം എട്ടിന് ഞായറാഴ്ച സെനറ്റ് ജുഡിഷ്യറി കമ്മിറ്റി ചെയർമാൻ ലിൻഡ്സി ഗ്രഹാമൂം, ടെക്സസ് സെനറ്റർ ടെഡ് ക്രൂസും ട്വിറ്റരില്‍ ചെയ്ത പോസ്റ്റിലാണ് ട്രംപിനനുകൂലമായി പ്രതികരിച്ചത്.