ട്രംപിന്റെ തോൽവി ഇന്ത്യക്കാര്‍ക്ക് പാഠമാവട്ടെ, വ്യാമോഹത്തില്‍ കഴിയുന്ന ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്നും ശിവ സേന

single-img
9 November 2020

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തോൽ‌വിയിൽ ഇന്ത്യക്കാര്‍ പാഠം പഠിക്കുന്നത് നല്ലതായിരിക്കുമെന്ന് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലാണ് ശിവ സേനയുടെ പ്രസ്താവന.”നാല് വര്‍ഷം മുമ്പ് ചെയ്ത തെറ്റ് അമേരിക്കന്‍ ജനത തിരുത്തി. ട്രംപിന് ഒരു വാഗ്ദാനം പോലും പാലിക്കനായില്ല.

ട്രംപിന്റെ തോല്‍വിയില്‍ നിന്ന് നമുക്ക് എന്തെങ്കിലും പഠിക്കാന്‍ കഴിഞ്ഞാല്‍ നന്നായിരിക്കും” – ശിവസേന പറഞ്ഞു. ബീഹാര്‍ തെരഞ്ഞെടുപ്പ് സൂചിപ്പിച്ചുകൊണ്ടായിരുന്നു പരാമര്‍ശം. അമേരിക്കയില്‍ അധികാരമാറ്റം ഉണ്ടായിരിക്കുന്നു. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാര്‍ നയിക്കുന്ന എന്‍ഡിഎ മുന്നണി പരാജയപ്പെടുമെന്നും ശിവസേന പറഞ്ഞു.

നാല് വര്‍ഷത്തിനുള്ളില്‍ ചെയ്ത തെറ്റ് അമേരിക്കന്‍ പൊതുജനം തിരുത്തിയെന്നും ഇതില്‍ നിന്ന് ഇന്ത്യക്കാര്‍ക്ക് എന്തെങ്കിലും പഠിക്കാന്‍ പറ്റിയാല്‍ നല്ലതാണെന്നും ശിവ സേന മുഖപ്രസംഗത്തില്‍ പറയുന്നത്. ഇന്ത്യയിലേക്ക് ട്രംപിനെ മോദി സസ്‌നേഹം സ്വാഗതം ചെയ്ത കാര്യം മറക്കരുതെന്നും തെറ്റായ മനുഷ്യനോടൊപ്പം നില്‍ക്കുക എന്നത് ഇന്ത്യയുടെ സംസ്‌കാരമല്ലെന്നും ശിവ സേന പറഞ്ഞു.