സ്വര്‍ണ്ണവില വൻ കുതിപ്പിൽ ഒരു പവന് 39,000 രൂപയിലേയ്ക്ക്

single-img
9 November 2020

സ്വര്‍ണവിലയില്‍ വര്‍ധന തുടരുന്നു. കഴിഞ്ഞ ദിവസം 38,720 രൂപയായിരുന്നതു ഇന്ന് പവന് 120 രൂപകൂടി 38,880 രൂപയായി. 4860 രൂപയാണ് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്. ഇതോടെ പവന്റെ വിലയില്‍ ഒരാഴ്ചയ്ക്കിടെ 1,200 രൂപയാണ് വര്‍ധിച്ചത്.

ഡോളര്‍ തളര്‍ച്ചയിലായതോടെ ആഗോള വിപണിയില്‍ സ്വര്‍ണവില നേരിയതോതില്‍ വര്‍ധിച്ചു. ഔണ്‍സിന് 1,955.76 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.