മന്ത്രി കെകെ ശൈലജയെ സോഷ്യൽ മീഡിയയിൽ പ്രൊഫൈല്‍ ചിത്രമാക്കി ഫഹദ്

single-img
9 November 2020

പ്രശസ്ത അന്താരാഷ്ട്ര ഫാഷന്‍ മാഗസിനായ വോഗിന്റെ ഇന്ത്യന്‍ പതിപ്പിലെ കവര്‍ പേജില്‍ വന്ന സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജയുടെ ചിത്രം തന്റെ ഫേസ്ബുക്ക് പ്രൊഫൈലാക്കി ന‌ടൻ ഫഹദ് ഫാസിൽ. തന്റെ വ്യക്തിപരമായ രാഷ്ട്രീയമോ, താൽപര്യങ്ങളോ സോഷ്യല്‍ മീഡിയയിലൂടെ കാര്യമായി പങ്കുവയ്ക്കാത്ത താരമാണ് ഫഹദ്.

അതിനാല്‍ തന്നെ താരത്തിന്റെ പ്രൊഫൈൽ കണ്ട് ആരാധകർഅത്ഭുതപ്പെടുകയാണ്. ഫേസ്ബുക്കില്‍ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് ഇപ്പോഴും രം​ഗത്തെത്തുന്നത്.

https://www.facebook.com/FahadhFaasil/photos/a.531133720233217/3819225951423961/?type=3