മകനെ രക്ഷിക്കാൻ പൊലീസിന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ അമ്മ അറസ്റ്റിൽ

single-img
9 November 2020

മകനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ അമ്മയെ പോലീസ് അറസ്റ്റ്യൂ ചെയ്തു. മുംബൈയിലെ മൽവാനിയിലാണ് സംഭവം.

കേസിൽ പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്യാൻ അംബുജ് വാദി മേഖലയിൽ എത്തിയതായിരുന്നു പൊലീസ്. യുവാവിനെ തേടി പൊലീസ് വീട്ടിലെത്തി. ഇതിനിടെ അടുക്കളയിൽ നിന്ന് മുളകുപൊടിയുമായി എത്തിയ അമ്മ പൊലീസുകാരുടെ മുഖത്തേക്ക് എറിയുകയായിരുന്നു. ഈ തക്കത്തിൽ യുവാവ് ഓടി രക്ഷപ്പെട്ടു.

സ്ത്രീയെ ഉടൻ പൊലീസ് പിടികൂടി. മകനെ പിന്നീട് മലാഡിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പൊലീസിനെ ആക്രമിച്ചതിന് സ്ത്രീക്കെതിരെ കേസെടുത്തു