വിഭജിക്കാനല്ല ഏകീകരിക്കാനാണ് പ്രസിഡന്റാകുന്നത്; ഇത് അമേരിക്കയ്ക്ക് മുറിവുണക്കാനുള്ള അവസരം: ജോ ബൈഡൻ

single-img
8 November 2020
joe biden victory speech

ഇത് അമേരിക്കയ്ക്ക് മുറിവുണക്കാനുള്ള അവസരമാണെന്ന് ജോ ബൈഡൻ(Joe Biden). പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ വിജയം ഉറപ്പാക്കിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ ജന്മനാട് കൂടിയായ പെൻസിൽവാനിയയിലും(Pennsylvania) ഡെമോക്രാറ്റിക് പാർട്ടി(Democratic Party) വിജയമുറപ്പാക്കിയതോടെ 270 എന്ന വിജയസംഖ്യയിലേയ്ക്ക് ബൈഡന്റെ പാനൽ എത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. നിലവിലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് പരാജയം സമ്മതിക്കാതെ ഫെയ്സ്ബുക്കിലൂടെ തെരെഞ്ഞെടുപ്പിനെതിരായ പ്രചാരണം തുടരുകയാണ്.

“ഈ രാജ്യത്തെ ജനങ്ങൾ സംസാരിച്ചു. അവർ നമുക്ക് ഒരു വ്യക്തമായ വിജയം സമ്മാനിച്ചു.”

ബൈഡൻ പറഞ്ഞു.

ഡെലവെയറിലെ വിൽമിങ്ടണിൽ തന്റെ അനുയായികൾ നിറഞ്ഞ സദസിനെ അഭിസംബോധൻ ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


“രാജ്യത്തെ വിഭജിക്കാനല്ല, മറിച്ച് ഏകീകരിക്കാനാണ് ഞാൻ പ്രസിഡന്റ് ആകുന്നതെന്ന് ഞാൻ വാക്കുതരുന്നു. പരുഷമായ വാചാടോപങ്ങൾ ഒഴിവാക്കാക്കി അന്തരീക്ഷം തണുക്കട്ടെ. നമുക്ക് പരസ്പരം വീണ്ടും കാണാം, കേൾക്കാം.അതിനുള്ള സമയമാണിത്.”

ബൈഡൻ പറഞ്ഞു.

ഇന്ത്യൻ പ്രധാനാന്ത്രി നരേന്ദ്ര മോദി, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ജർമ്മൻ ചാൻസലർ ഏഞ്ചല മെർകെൽ എന്നിങ്ങനെ നിരവധി രാഷ്ട്രത്തലവന്മാർ ബൈഡനെ അഭിനന്ദിച്ചു.

തെരെഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന് തെളിവില്ലാതെ ആരോപണമുന്നയിച്ച് പരാജയം സമ്മതിക്കാതെയിരിക്കുന്ന ഡൊണാൾഡ് ട്രമ്പിന് വലിയ തിരിച്ചടിയാണ് വിവിധ രാഷ്ട്രത്തലവന്മാരുടെ ഈ പ്രതികരണങ്ങൾ.

Content: “Will Be President Who Seeks Not To Divide, But To Unite”: Joe Biden In 1st Address To USA