ഒരു പെൺകുഞ്ഞിനു വേണ്ടി ദമ്പതികൾ കാത്തിരുന്നത് 30 വർഷം, 14 ആൺകുട്ടികൾക്ക് ശേഷം ഒരു പെൺകുഞ്ഞ് പിറന്നു

single-img
7 November 2020

മിഷിഗണിൽ നിന്നുള്ള ദമ്പതികൾ അവരുടെ 30 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടു 14 ആൺകുട്ടികൾക്ക് ശേഷം പതിനഞ്ചാമതായി അവരുടെ ആദ്യ മകളെ സ്വാഗതം ചെയ്തു. കാതെറി ഷ്വാണ്ട് വ്യാഴാഴ്ച ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. ആദ്യത്തെ കുട്ടി ഉണ്ടായി 30 വർഷങ്ങൾക്ക് ശേഷമാണ് പെൺകുട്ടി ജനിക്കുന്നത്. കാതെറി ഷ്വാണ്ട്റ്റ് എന്ന അമ്മയാണ് പെൺകുഞ്ഞിന് ഇപ്പോൾ ജന്മം നൽകിയിരിക്കുന്നത്.

ജനിക്കുമ്പോൾ 3.4 കിലോഗ്രാം ഭാരമുള്ള ആരോഗ്യവതിയായ പെൺകുഞ്ഞിന് മാഗി ‍ജെയ്ൻ എന്നാണ് പേരിട്ടത്. 14 മുതിർന്ന സഹോദരന്മാരുള്ള ഒരു ലോകത്തിലേക്ക് ലോകത്തേക്ക് ആണ് ഭാഗ്യവതിയായ ആ ഫെൺകുഞ്ഞ് ജനിച്ചിരിക്കുന്നത്. ഗ്രാൻഡ് റാപ്പിഡിലെ മേഴ്‌സി ഹെൽത്ത് സെന്റ് മേരീസ് ഹോസ്പിറ്റലിലാണ് പെൺകുട്ടിയുടെ ജനനം. കാതെറിക്കും ഭർത്താവ് ജയ്ക്കിനും 45 വയസാണുള്ളത്. മാഗി തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനമാണെന്നാണ് ഇവർ പറയുന്നത്.

മാഗിയുടെ ഏറ്റവും മുതിർന്ന സഹോദരൻ ടെയ്‍ലറിന് 28 വയസ്സുണ്ട്. ടെയ്‍ലറിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്.