സോളാർ ലൈംഗിക പീഡനക്കേസ്: മുൻ മന്ത്രി എപി അനിൽകുമാറിനെ ഉടൻ ചോദ്യം ചെയ്തേക്കും

single-img
7 November 2020
AP Anilkumar Saritha s nair

സോളര്‍ പീഡനക്കേസില്‍ മുന്‍മന്ത്രി എ.പി. അനില്‍കുമാറിനെ(AP Anilkumar) പൊലീസ് ഉടന്‍ ചോദ്യം ചെയ്യും. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി കേസ് ശക്തിപ്പെടുത്താനും പൊലീസ് തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ.

പരാതിക്കാരിയുടെ മൊഴിയെടുപ്പും തെളിവെടുപ്പും പൂര്‍ത്തിയാക്കിയ അന്വേഷണസംഘം മുന്‍മന്ത്രിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്. അതിന് മുന്നോടിയായി പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

പരാതിക്കാരിയെ 2012 സെപ്തംബര്‍ 29ന് അന്ന് മന്ത്രിയായിരുന്ന എ പി അനിൽകുമാർ കൊച്ചിയിലെ ആഡംബരഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന തെളിവെടുപ്പില്‍ പീഡനം നടന്ന മുറിയടക്കം പരാതിക്കാരി കാണിച്ച് നല്‍കി. അതോടെയാണ് അന്വേഷണസംഘം മുന്നോട്ട് പോകുന്നത്. 

ഇതോടെ തദ്ദേശതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സോളാർ കേസും (Solar Scam) അതിനോടനുബന്ധിച്ച ലൈംഗികപീഡനക്കേസുകളും(Rape case) വീണ്ടും ചർച്ചകളിൽ സജീവമാകും.

Content: Solar rape case: Police to interrogate Former Minister and Congress leader AP Anilkumar