രമ്യ ഹരിദാസിന് കാല്‍വഴുതി വീണ് പരിക്കേറ്റു; നാളെ ശസ്ത്രക്രിയ

single-img
7 November 2020

കോണ്‍ഗ്രസ് നേതാവും ആലത്തൂര്‍ എംപിയുമായ രമ്യ ഹരിദാസിന് കാല്‍വഴുതി വീണ് പരിക്കേറ്റു. രമ്യയുടെ കാലിന്റെ എല്ലിന് പൊട്ടലേറ്റതായാണ് വിവരം. നിലവിൽ കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന എംപിയെ നാളെ ശസ്ത്രക്രിയക്ക് വിധേയയാക്കുമെന്ന് കൊല്ലം ഡിസിസി പ്രസിഡന്റും മഹിളാ കോണ്‍ഗ്രസ് നേതാവുമായി ബിന്ദു കൃഷ്ണ പങ്കുവെച്ച വിവരത്തെ പറയുന്നു.

രമ്യ വളരെ വേഗത്തില്‍ സുഖംപ്രാപിച്ച് പൊതുപ്രവര്‍ത്തന രംഗത്തേക്ക് തിരികെയെത്താന്‍ താന്‍ പ്രാര്‍ത്ഥിക്കുന്നതായും ബിന്ദു കൃഷ്ണ കൂട്ടിച്ചേര്‍ത്തു.