അമിട്ട് പൊട്ടുന്നതിനിടയിൽ ഓലപ്പടക്കം പൊട്ടിക്കുന്നത് ജനം തിരിച്ചറിയും; കമറുദ്ദീനെ ന്യായീകരിച്ച് രമേശ് ചെന്നിത്തല

single-img
7 November 2020

കാസര്‍കോട്ടെ ഫാഷന്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ അറസ്റ്റിലായ ലീഗിന്റെ എംസി കമറുദ്ദീൻ എംഎൽഎയെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലരംഗത്ത്.അദ്ദേഹത്തിന്റെ അറസ്റ്റിന് തെരഞ്ഞെടുപ്പ് സമയം തെരഞ്ഞെടുത്തത് എന്തിനെന്ന് ജനങ്ങൾക്കറിയാമെന്ന് ചെന്നിത്തല തിരുവനന്തപുരത്ത് പ്രതികരിച്ചു.

നിയമം നിയമത്തിൻ്റെ വഴിക്ക് പോകട്ടെ, യു ഡി എഫ് അതിനെ തടസപ്പെട്ടുത്തില്ല. ഇവിടെ ബിസിനസ് തകർച്ചയാണ് ഉണ്ടായത്. അമിട്ട് പൊട്ടുന്നതിനിടയിൽ ഓലപ്പടക്കം പൊട്ടിക്കുന്നത് ജനം തിരിച്ചറിയുമെന്നും ചെന്നിത്തല പറഞ്ഞു.

ഇതോടൊപ്പം തന്നെ കേരളാ മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക സംഘങ്ങളുടെ സിരാ കേന്ദ്രം ആയി മാറിയെന്ന്അദ്ദേഹം ആരോപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെകീഴിലുള്ള ഏജൻസികൾക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സമരം അപഹാസ്യമാണ്.

സിപിഎം പാര്‍ട്ടി സെക്രട്ടറിയുടെ മകൻ മയക്കുമരുന്ന് ഡോണും ബോസുമൊക്കെയാണെന്നുംകേന്ദ്ര ഏജന്‍സിയായ ഇഡിക്കെതിരായ നിയമസഭാ എത്തിക്സ് കമ്മിറ്റി നോട്ടീസിൽ സ്പീക്കര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും തങ്ങള്‍ക്ക് വീണ്ടും അവിശ്വാസം കൊണ്ടുവരേണ്ടിവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.