പാനി പൂരി ഉണ്ടാക്കുന്നത് പൊതുകക്കൂസില്‍ നിന്നുള്ള വെള്ളമുപയോഗിച്ച്; നാട്ടുകാർ കട തല്ലിത്തകർത്തു

single-img
7 November 2020

പാനി പൂരി ഉണ്ടാക്കാന്‍ കക്കൂസില്‍ നിന്നുളള വെള്ളം ഉപയോഗിച്ച കച്ചവടക്കാരന്റെ കട നാട്ടുകാർ ചേര്‍ന്ന് തല്ലിത്തകർത്തു.ഇയാള്‍ ഉണ്ടാക്കുന്ന പാനിപൂരിയില്‍ കക്കൂസ് വെള്ളമൊഴിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിയുകയും വീഡിയോ പുറത്ത് വരികയും ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ കോലാപൂരിലാണ് ശുചിമുറിയില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ച് പാനിപൂരി വിൽപ്പന നടത്തിയത്.

കോലാപൂരിലെ രാണ്‍കല തടാകത്തിന് സമീപത്ത് സ്ഥിരമായി കച്ചവടം നടത്തുന്ന ‘ മുംബൈ കേ സ്പെഷ്യല്‍ പാനി പൂരി വാല’ എന്ന കടയിലാണ് ഈ സംഭവവമുണ്ടായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ വ്യക്തിയുടെ കടയില്‍ മിക്ക സമയത്തും പാനി പൂരി കഴിക്കാൻ ആളുകളെത്താറുണ്ടെന്നും റോഡരികിലെ പൊതുകക്കൂസില്‍ നിന്നായിരുന്നു വെള്ളം എടുത്തിരുന്നത് എന്നുംരിപ്പോര്ട്ടില്‍ പറയുന്നു.