ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എംസി കമറുദ്ദീന്‍ എംഎല്‍എയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

single-img
7 November 2020

ഫാഷന്‍ ഗോള്‍ഡ്‌ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയെ 14 ദിവസത്തേക്ക് കോടതി റിമാന്‍റ് ചെയ്തു. ഇന്ന് വൈകിട്ട് പ്രത്യേക അന്വേഷണസംഘമാണ് എംഎല്‍എയെ അറസ്റ്റ് ചെയ്തത്.

പ്രത്യേക അന്വേഷണ സംഘത്തിലെ എഎസ്.പി വിവേക് കുമാറിന്‍റെ നേതൃത്വത്തില്‍ എംഎല്‍എയെ ചോദ്യം ചെയ്ത ചെയ്ത ശേഷമായിരുന്നു അറസ്റ്റ്.അറസ്റ്റിനു ശേഷം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കോവിഡ് പരിശോധനയും നടത്തിയ ശേഷമായിരുന്നു ഹോസ് ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയത്.

അതേസമയം കാസർകോട് കണ്ണൂർ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി 115 എഫ്ഐആറുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തുടക്കത്തില്‍ ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിനും ശേഷം പ്രത്യേക അന്വേഷണ സംഘത്തിനും കൈമാറുകയായിരുന്നു.