എംസി കമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു

single-img
7 November 2020

ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎയും മുസ്ലീം ലീഗ് (Muslim League) നേതാവുമായ എംസി കമറുദ്ദീനെ (M C Kamaruddin MLA) പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. എംസി കമറുദ്ദീനെ കാസർഗോഡ് എസ്പി ഓഫീസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിൽ ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസിൽ ചെയർമാനായ എംസി കമറുദ്ദീന് നേരിട്ട് പങ്കെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്.

രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യത്തെ പദ്ധതി. എന്നാലിന്നത്തെ ചോദ്യം ചെയ്യലിന് ശേഷം ഉടൻ അറസ്റ്റ് ചെയ്യാൻ സംഘം തീരുമാനിക്കുകയായിരുന്നു. പതിനഞ്ച് കോടിരൂപയുടെ തട്ടിപ്പ് നടന്നതിന്റെ തെളിവുകൾ ലഭിച്ചതായി എ എസ്പി വിവേക് കുമാർ അറിയിച്ചു.

എംസി കമറുദ്ദീൻ എംഎൽഎ ചെയർമാനായ ഫാഷൻ ഗോൾഡ് ജ്വല്ലറിക്കെതിരെ വിവിധ നിക്ഷേപകർ കാസർഗോഡ്, ചന്തേര, പയ്യന്നൂർ എന്നീ മൂന്ന് പൊലീസ് സ്റ്റേഷനുകളിലായി 115 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അന്വേഷണത്തിനായി കാസർഗോഡ് എസ്പി ഡി ശിൽപ്പയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്. ക്രൈം ബ്രാഞ്ച് ഐജി ഗോപേഷ് അഗർവാളാണ് അന്വേഷണത്തിന്റെ മേൽനോട്ടം നിർവ്വഹിക്കുന്നത്.