ലൈഫ് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്നു: ഇഡിയ്ക്ക് നിയമസഭാ എത്തിക്സ് കമ്മിറ്റിയുടെ നോട്ടീസ്

single-img
7 November 2020
enforcement kerala notice

സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയിൽ എൻഫോഴ്സ്മെന്റ് ഡയക്ട്രേറ്റിന്(Enforcement Directorate) നിയമസഭാ എത്തിക്സ് കമ്മിറ്റിയുടെ (Ethics Committee of Kerala Legislative Assembly) നോട്ടീസ്. ഇഡി അസിസ്റ്റന്റ് ഡയറക്ടർ പി രാധാകൃഷ്ണനാണ് (P Radhakrishnan) നോട്ടീസ് നൽകിയത്.

തളിപ്പറമ്പ് എംഎൽഎ ജയിംസ് മാത്യു (James Mathew MLA) നൽകിയ പരാതിയിന്മേലാണ് എത്തിക്സ് കമ്മിറ്റി ഇഡിയ്ക്ക് നോട്ടീസ് നൽകിയത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകൾ ആവശ്യപ്പെട്ടതിനെയാണ് നോട്ടീസിൽ ചോദ്യം ചെയ്തിരിക്കുന്നത്. ഏഴുദിവസത്തിനകം നോട്ടീസിന് ഇഡി മറുപടി നൽകണം.

ഇഡിയ്ക്കെതിരെ രൂക്ഷമായ വിമർശനവുമായി ഇന്നലെ ജയിംസ് മാത്യു എംഎൽഎ രംഗത്തെത്തിയിരുന്നു. എവിടേയും കയറി പരിശോധിക്കാൻ ഇഡിയ്ക്കെന്താ കൊമ്പുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.

‘ഓരോ ഏജന്‍സികള്‍ക്കും ഭരണഘടനാനുസൃതമായ അധികാരങ്ങളുണ്ട്. ഏതെങ്കിലും ഒരു സ്ഥാപനത്തിന് ചില അധികാരങ്ങളും അവകാശങ്ങളും ഉണ്ടെന്നുള്ളത് കൊണ്ട് എവിടേയും എന്തും കയറി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണോ…? അതൊന്നും ഈ സംസ്ഥാനത്ത് നടക്കില്ല. ജനാധിപത്യ ബോധമുള്ള പൗരന്‍മാര്‍ ജീവിക്കുന്ന നാട്ടില്‍ ബിജെപിയല്ല ആര് അധികാരത്തില്‍ വന്നാലും അതൊന്നും അനുവദിച്ചുകൊടുക്കാനാവില്ല’

ജെയിംസ് മാത്യു പറഞ്ഞു.

നിയമസഭയുടെ അവകാശങ്ങള്‍ ഇ.ഡി.ലംഘിക്കുന്നു. സഭയുടെ അന്തസ്സിന് ഇത് കളങ്കമുണ്ടാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Content: Enforcement Directorate summoned by Ethics Committee of Kerala Legislative Assembly