അര്‍ണബിന് ജാമ്യം നിഷേധിച്ച് ബോംബെ ഹൈക്കോടതി

single-img
7 November 2020

അലിബാഗിലെ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രേരണകേസില്‍ അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയ്ക്ക് ജാമ്യം നൽകാതെ ബോംബെ ഹൈക്കോടതി . ആവശ്യമെങ്കിൽ അര്‍ണബിന് ജാമ്യാപേക്ഷയുമായി കീഴ്‌കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു.എന്നാൽ കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്ന അര്‍ണബിന്റെ ഹർജി വിധി പറയാനായി കോടതി മാറ്റിവെച്ചു. എന്നാണ് ഇതിൽ വിധി പറയുന്നതെന്ന തിയതി പ്രഖ്യാപിച്ചിട്ടില്ല. ഹൈക്കോടതിയിൽ എസ്എസ് ഷിന്‍ഡെ, എംഎസ് കാര്‍ണിക് എന്നിവരടങ്ങിയ ബെഞ്ചാണ് അര്‍ണബിന്റെ ഹർജി പരിഗണിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു ആത്മഹത്യാ പ്രേരണക്കേസില്‍ അറസ്റ്റിലായ അര്‍ണബിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.