ബീഹാറിൽ ഇനി തേജസ്വിയെന്ന് പ്രവചനം; എക്സിറ്റ് പോളുകളിൽ മഹാഗഠ്ബന്ധൻ

single-img
7 November 2020
bihar exit poll results

ബീഹാർ നിയമസഭയിലേയ്ക്ക് നടന്ന തെരെഞ്ഞെടുപ്പിൽ (Bihar Assembly Elections) തേജസ്വി യാദവ് നയിക്കുന്ന മഹാഗഠ്ബന്ധൻ (Mahagathbandhan) എന്ന മഹാസഖ്യം ഭൂരിപക്ഷം നേടുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ (Exit Poll Results). 243 സീറ്റുകളുള്ള നിയമസഭയിൽ സർക്കാരുണ്ടാക്കാൻ കുറഞ്ഞത് 122 സീറ്റുകൾ നേടണം.



സിഎൻഎൻ ന്യൂസ് 18- ടുഡേയ്സ് ചാണക്യ(CNN News 18-Todays Chanakya) സർവ്വേയിൽ തേജസ്വി യാദവിന്റെ ആർജെഡിയും കോൺഗ്രസും നേതൃത്വം നൽകുന്ന മഹാഗഠ്ബന്ധൻ 180 സീറ്റുകൾ നേടുമെന്നും എൻഡിഎ 55 സീറ്റുകളിൽ ഒതുങ്ങുമെന്നുമാണ് പ്രവചനം. ലോക്ജനശക്തി പാർട്ടിയ്ക്ക് ഒരു സീറ്റും കിട്ടില്ലെന്നും മറ്റുപാർട്ടികൾ 8 സീറ്റുകൾ നേടുമെന്നും ഈ സർവ്വേ പറയുന്നു.

മഹാസഖ്യം 116 മുതൽ 138 സീറ്റുവരെ നേടുമെന്നാണ് റിപ്പബ്ലിക് ടിവി-ജൻ കി ബാത്(Republic TV-Jan Ki Baat) സർവ്വേ പ്രവചിക്കുന്നത്. ബിജെപി നയിക്കുന്ന എൻ ഡി എ സഖ്യം 91 മുതൽ 119 സീറ്റുവരെ മാത്രമേ നേടുകയുള്ളൂവെന്നും ലോക്ജനശക്തി പാർട്ടി 5 മുതൽ 8വരെ സീറ്റുകളും മറ്റുള്ളവർ 3 മുതൽ 6 വരെ സീറ്റുകളും നേടുമെന്നും ഈ സർവ്വേ പ്രവചിക്കുന്നു.

ടൈംസ് നൌ-സീ വോട്ടർ(Times Now- C Voter) സർവ്വേയിലും മഹാസഖ്യത്തിനാണ് മുൻതൂക്കം. മഹാസഖ്യം– 120, എൻഡിഎ– 116, എൽജെപി– 1, മറ്റുള്ളവർ–6.

എക്സിറ്റ് പോൾ ഫലങ്ങൾ
സർവ്വേഎൻഡിഎമഹാസഖ്യംഎൽജെപിമറ്റുള്ളവർ
സിഎൻഎൻ ന്യൂസ് 18- ടുഡേയ്സ് ചാണക്യ5518008
റിപ്പബ്ലിക് ടിവി-ജൻ കി ബാത് 116-13891-1195-83-6
ടൈംസ് നൌ-സീ വോട്ടർ11612016
ദൈനിക് ഭാസ്കർ120-12771-8112-2319-27
ന്യൂസ് എക്സ്-ഡിവി റിസർച്ച് 110-117108-1234-108-23

Content: Bihar Exit Poll Results