ലക്‌നൗവിലെ പുരാതന പള്ളിയില്‍ അഗ്നിപൂജ നടത്തും; പ്രകോപനവുമായി സാധ്വി പ്രാചി

single-img
7 November 2020

ലക്‌നൗവിലുള്ള പുരാതനമായ പള്ളിയില്‍ താൻ അഗ്നിപൂജ നടത്തുമെന്ന ഭീഷണിയുമായി വിഎച്ച്പി നേതാവ് സാധ്വി പ്രാചി. ഇന്ത്യയിലുള്ള എല്ലാ പള്ളികളും ക്ഷേത്രങ്ങള്‍ പൊളിച്ചാണ് നിര്‍മ്മിച്ചതെന്നും അതിനുള്ള മറുപടിയായിട്ടാണ് ഇതെന്നും അവര്‍ പറഞ്ഞു. ഇന്ന്ബറേലിയില്‍ നടന്ന ചടങ്ങിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സാധ്വി പ്രാചി

അതേപോലെ തന്നെ രാജ്യത്തെ ലൗ ജിഹാദ് കേസുകളില്‍ വധശിക്ഷ നല്‍കണമെന്നും സാത്വി പറഞ്ഞു. ഇതുപോലുള്ള ലൗ ജിഹാദ് കേസുകളില്‍ പ്രതികളെ പരസ്യമായി തൂക്കിലേറ്റണമെന്നാണ് തന്റെ അഭിപ്രായമെന്ന് സാധ്വി പ്രാചി മാധ്യമങ്ങളോട് പറഞ്ഞു. സമാനമായി മുൻപും വിവാദപ്രസ്താവനകള്‍ പരസ്യമായി നടത്തിയ നേതാവാണ് സാധ്വി പ്രാചി.

എന്നാൽ ഈ പരാമര്‍ശങ്ങള്‍ സമൂഹത്തില്‍ വര്‍ഗ്ഗീയ ധ്രൂവീകരണം സൃഷ്ടിക്കുമെന്നും ഇതുപോലുള്ള പരസ്യപ്രസ്താവനകള്‍ നടത്തരുതെന്നും സാത്വിയോട് തങ്ങൾ നേരത്തെ പറഞ്ഞിട്ടുണ്ടെന്ന് അയോധ്യയിലെ സന്ന്യാസി സമൂഹം അവകാശപ്പെടുന്നു.