ബീഹാറില്‍ മഹാസഖ്യത്തില്‍ ഇടതുപാര്‍ട്ടികള്‍ക്ക് വന്‍ മുന്നേറ്റം; ബിജെപി പുറത്തേക്ക് എന്ന് എബിപി ന്യൂസ് എക്‌സിറ്റ് പോള്‍

single-img
7 November 2020

ബിജെപി പുറത്താകുമെന്നും ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തില്‍ ഇടതുപക്ഷം മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും എബിപി എക്‌സിറ്റ് പോള്‍. മഹാസഖ്യത്തിനൊപ്പം 29 സീറ്റുകളില്‍ മത്സരിച്ച ഇടതിന് ആറ് മുതല്‍ 13 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്.സംസ്ഥാനത്ത് സിപിഐ.എംഎല്‍ 19 സീറ്റിലും സിപിഐ ആറ് സീറ്റിലും സിപിഎം 4 സീറ്റിലുമാണ് മത്സരിച്ചത്. ഇടത് മുന്നേറ്റത്തിനൊപ്പം തന്നെ മഹാസഖ്യത്തെ നയിച്ച ആര്‍ജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിഅധികാരത്തില്‍ വരുമെന്നും എബിപി ന്യൂസ് പ്രവചിക്കുന്നു.

എക്സിറ്റ് പോല്ഫലങ്ങള്‍ പ്രകാരം ആര്‍ജെഡിയ്ക്ക് 81 മുതല്‍ 89 വരെ സീറ്റും കോണ്‍ഗ്രസിന് 21-29 സീറ്റുമാണ് മഹാസഖ്യത്തില്‍ ലഭിക്കുക. മഹാസഖ്യത്തിനാകെ 108 മുതല്‍ 131 വരെ സീറ്റുകള്‍ ലഭിക്കുമ്പോള്‍ എന്‍ഡിഎയ്ക്ക് 104-128 സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം.