യുപിയിലെ ഗുണ്ടാ–ക്വട്ടേഷൻ സംഘത്തിന്റെ പരസ്യം; വിരട്ടാൻ 1000 ത്തിൽ തുടങ്ങി കൊലപാകത്തിന് 55,000 രൂപ വരെ

single-img
6 November 2020

ഉത്തർപ്രദേശിലെ മുസഫർനഗറിൽ ഒരു കൂട്ടം യുവാക്കൾ പുറത്തിറക്കിയ പരസ്യം രാജ്യമെങ്ങും ചർച്ചയാവുകയാണ്. കയ്യിൽ തോക്കുമായി നിൽക്കുന്ന യുവാവും നൽകുന്ന സേവനങ്ങളും സേവനങ്ങളുടെ വില വിവരവും ഉൾപ്പെടുന്ന ഒരു പോസ്റ്റർ. ഒരു സംഘം യുവാക്കൾ നേതൃത്വം നൽകുന്ന ഗുണ്ടാ–ക്വട്ടേഷൻ സംഘത്തിന്റെ പരസ്യമാണ് ഇത്തരത്തിൽ നൽകിയത്.

തല്ല്, തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ, കൊലപാതകം എന്നിങ്ങനെ എല്ലാം ഉത്തരവാദിത്തത്തോടെ ചെയ്തു കൊടുക്കുമെന്നാണ് സംഘത്തിന്റെ പരസ്യം.

ഓരോ സേവനങ്ങൾക്കുമുള്ള വിലയും രേഖപ്പെടുത്തിയിട്ടുണ്ട്. ഭീഷണിപ്പെടുത്തുന്നതിന് 1000 രൂപയാണ് അടയ്ക്കേണ്ടത്. തല്ലുകൊടുക്കാൻ 5000, കയ്യും കാലും തല്ലി ഒടിക്കാൻ 10,000, ഒരാളെ കൊല്ലുന്നതിനു 55,000 രൂപയാണ് അടയ്ക്കേണ്ടത്. ഇതിനൊപ്പം വസ്തുതർക്കങ്ങളിലും തങ്ങളുടെ സേവനം ലഭ്യമാണെന്ന് പോസ്റ്റർ വിശദമാക്കുന്നു.പരസ്യം ഹിറ്റായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്