ആള് മാറിയ വിവരംഅമിത് ഷാ അറിഞ്ഞത് പ്രതിമയ്ക്ക് പുഷ്പാര്‍ച്ചന നടത്തിയശേഷം; നാണക്കേട്‌ മറയ്ക്കാന്‍ ചിത്രം എത്തിച്ച് വീണ്ടും പുഷ്പാര്‍ച്ചന

single-img
6 November 2020

പശ്ചിമ ബംഗാളിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമതിഷാ ബിര്‍സ മുണ്ടയുടെ പ്രതിമയ്ക്ക് ആളുമാറി പുഷ്പാര്‍ച്ചന നടത്തിയതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി തൃണമൂള്‍ കോണ്‍ഗ്രസും ഗോത്ര സംഘടനകളും രംഗത്ത് എത്തി. ഇന്ത്യന്‍ സ്വാതന്ത്ര സമര പോരാളിയും 25 വയസ്സുള്ളപ്പോള്‍ കൊല്ലപ്പെടുകയും ചെയ്ത ഗോത്ര നേതാവായ ബിര്‍സ മുണ്ടയുടെ പ്രതിമയ്ക്കാണ് ആളുമാറി അമിത് ഷാ പുഷ്പാര്‍ച്ചന നടത്തിയത്.

സംസ്ഥാനത്തെത്തിയ അമിത് ഷാ ബിര്‍സാ മുണ്ടയുടെ പ്രതിമയില്‍ അമിത് ഷാ പുഷ്പാര്‍ച്ചന നടത്താന്‍ പോവുകയാണെന്ന് വന്‍ പ്രചരണം നടത്തിയ ശേഷമായിരുന്നു അമിത് ഷായുടെ ഈ ആള് മാറി പുഷ്പ്പാര്‍ച്ചന നടന്നത്. പുഷ്പ്പാര്‍ച്ചന നടന്ന ഉടന്‍ തന്നെ ബിര്‍സ മുണ്ടയുടേതല്ല പ്രതിമയെന്ന് ബിജെപി നേതാക്കളെ ഗോത്ര നേതാക്കള്‍ അറിയിച്ചു.

തങ്ങള്‍ക്ക് അബദ്ധം പറ്റി എന്ന് മനസ്സിലാക്കി ബിജെപി നേതാക്കള്‍ വേഗം തന്നെ മുണ്ടയുടെ ചിത്രം പ്രതിമയുടെ ചുവട്ടില്‍ വയ്ക്കുകയും തുടര്‍ന്ന് അമിത് ഷാ അതില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്യുകയായിരുന്നു. പക്ഷെ ഗോത്ര നേതാക്കളുടെ സംഘടനയായ ഭാരത് ജകത് മാജി പര്‍ഗാന മഹല്‍ – ബിര്‍സ മുണ്ടയെ അപമാനിക്കുന്ന കാര്യമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തി. തങ്ങള്‍ ബിജെപിയുടെ നടപടിയില്‍ അസ്വസ്ഥരാണെന്നും അറിയിച്ചു. അമിത് ഷായുടെ പുഷ്പാര്‍ച്ചന നടന്ന പിന്നാലെ പ്രാദേശിക ആദിവാസി സമൂഹത്തില്‍ നിന്നുള്ളവര്‍ പ്രതിമയ്ക്ക് ചുറ്റും ഗംഗാ വെള്ളം തളിക്കുകയും ചെയ്തു.