ഫോർട്ട് സ്റ്റേഷനിലെ കോളിളക്കം സൃഷ്ടിച്ച ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ ശ്രീകുമാര്‍ കാന്‍സര്‍ബാധിച്ചു മരിച്ചു

single-img
6 November 2020

ഫോർട്ട് സ്റ്റേഷനിലെ കോളിളക്കം സൃഷ്ടിച്ച ഉദയകുമാര്‍ ഉരുട്ടിക്കൊലയിൽ നേരിട്ടു പങ്കുള്ളതായി തെളിഞ്ഞു സിബിഐ കോടതി വധശിക്ഷവിധിച്ച നെയ്യാറ്റിന്‍കര കോണ്‍വെന്റ് റോഡ് തങ്കം ബില്‍ഡിംഗ്‌സില്‍ ശ്രീകുമാര്‍(44) കാന്‍സര്‍ ബാധിച്ചു മരിച്ചു. രോഗബാധ കണ്ടെത്തിയതിന് പിന്നാലെ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ തുടരവെ ഇന്നലെ വൈകുന്നേരം 5.30 നാണ് മരിച്ചത്.

തുടര്‍ ചികിത്സകള്‍ക്കായി അനുവദിച്ച ജാമ്യത്തില്‍ കഴിയുമ്പോഴാണ് മരണം. കേസിലെ രണ്ടാം പ്രതിയായ ശ്രീകുമാറിന് വധശിക്ഷയും പിഴയുമാണ് 2018 ല്‍ സി.ബി.ഐ പ്രത്യേക കോടതി വിധിച്ചത്. ഒന്നാംപ്രതി കെ.ജിതകുമാറായിരുന്നു. സര്‍വീസിലിരിക്കെ വധശിക്ഷയ്ക്ക് വിധേയമാകുന്ന അപൂര്‍വ്വതയാണ് ഈ കേസില്‍ സംഭവിച്ചത്. 13 വര്‍ഷത്തിന് ശേഷമായിരുന്നു വിധി വന്നത്. കാന്‍സര്‍ ചികിത്സയില്‍ തുടരവെ ശ്രീകുമാറിന് കൊവിഡും പിടികൂടിയിരുന്നു.

പോസിറ്റീവ് ആയെങ്കിലും പിന്നീട് കൊവിഡ് വിമുക്തനായിയിരുന്നു. മലപ്പുറത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപികയായ ലക്ഷ്മിപ്രിയ ആണ് ഭാര്യ. മകള്‍ പ്ലസ് ടൂ വിദ്യാര്‍ത്ഥിനി ശ്രീപാര്‍വ്വതി. അവസാനമായി തിരുവനന്തപുരത്ത് കന്റോണ്‍മെന്റ് സ്‌റ്റേഷനിലാണ് ശ്രീകുമാര്‍ ജോലി നോക്കിയത്.

2005ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നടന്ന ദിവസം ഉച്ചയ്ക്ക് 1.30ന് ശ്രീകണ്ഠേശ്വരം പാർക്കിൽനിന്നാണു ഫോർട്ട് പൊലീസ് ഉദയകുമാറിനെയും സുഹൃത്തായ സുരേഷ് കുമാറിനെയും കസ്റ്റഡിയിലെടുത്തത്. ഉദയകുമാറിന്റെ കൈവശമുണ്ടായിരുന്ന 4000 രൂപ മോഷണമുതലാണെന്നു വരുത്താനുള്ള ആവേശത്തിലായിരുന്നു മൂന്നാംമുറ പ്രയോഗം.

മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ആക്രിക്കട തൊഴിലാളി ഉദയകുമാർ (28) തുടയിലെ രക്തധമനികൾ ചതഞ്ഞുപൊട്ടി 2005 സെപ്റ്റംബർ 27നു മരിച്ചത്. കേസിലെ മൂന്നാംപ്രതി കെ.വി. സോമനും വിചാരണവേളയില്‍ മരണമടഞ്ഞിരുന്നു. ആദ്യ മൂന്ന് പ്രതികളും കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തതായിട്ടാണ് സിബിഐ കോടതി കണ്ടെത്തിയത്. കേസിലെ മറ്റ് മൂന്ന് പ്രതികളായ പോലീസുകാര്‍ക്ക് മൂന്ന് വര്‍ഷം തടവാണ് വിധിച്ചത്.

ഫോർട്ട് സ്റ്റേഷനിലെ കോളിളക്കം സൃഷ്ടിച്ച ഉരുട്ടിക്കൊലയിൽ നേരിട്ടു പങ്കുള്ളതായി തെളിഞ്ഞ രണ്ടു പൊലീസുകാർക്കു വധശിക്ഷ. കേസിലെ ഒന്നാം പ്രതി ഇപ്പോൾ എഎസ്ഐ ആയ കെ.ജിതകുമാറിനും രണ്ടാം പ്രതി സീനിയർ സിവിൽ പൊലീസ് ഓഫിസർ എസ്.വി.ശ്രീകുമാറിനുമാണു സിബിഐ പ്രത്യേക കോടതി വധശിക്ഷയും പിഴയും