അമ്മയെ കൂട്ടിക്കൊണ്ടു വരാൻ അച്ഛൻ‌ പോയ സമയം വീട്ടിൽ അതിക്രമിച്ചു കയറി ആറു വയസ്സുകാരിയായ അതിഥി തൊഴിലാളികളുടെ മകളെ പീഡിപ്പിച്ചു

single-img
6 November 2020

കോഴിക്കോട് ബാലുശ്ശേരിയില്‍ രാത്രിയില്‍ മാതാപിതാക്കളില്ലാത്ത സമയത്ത് ഒന്നരയും മൂന്നരയും വയസുള്ള അനു‍ജന്മാർക്കു കൂട്ടിരുന്ന ആറു വയസ്സുകാരി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി. ഉണ്ണികുളം വള്ളിയോത്തെ അടച്ചുറപ്പില്ലാത്ത, വാതിലിന്റെ സ്ഥാനത്ത് തുണി ഉപയോഗിച്ചിരിക്കുന്ന ഒരു കൂരയിലായിരുന്നു അനുജന്മാരെയും നോക്കി മാതാപിതാക്കള്‍ വരുന്നതും കാത്താണ് പെണ്‍കുട്ടിയിരുന്നത്. ഈ സമയം വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതിയുടെ ക്രൂരമായ പീഡനത്തിൽ സാരമായ പരുക്കേറ്റ പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

അതിഥി തൊഴിലാളികളുടെ മകളാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടി. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തില്‍ എത്തിയതാണ് ഈ കുടുംബം. കുട്ടിയുടെ അച്ഛനും അമ്മയും ക്വാറിത്തൊഴിലാളികളാണ്. അച്ഛനുമമ്മയും തമ്മിൽ ഉണ്ടായ വഴക്കിൽ അച്ഛനോട് പിണങ്ങി ബന്ധുക്കളുടെ താമസസ്ഥലത്തേക്കു പോയ അമ്മയെ കൂട്ടിക്കൊണ്ടു വരാൻ രാത്രി പത്തേകാലോടെ അച്ഛൻ‌ പോയ സമയത്താണു അതിക്രമിച്ചു കയറിയ പ്രതി കുട്ടിയെ പീഡിപ്പിച്ചത്.

രാത്രി പതിനൊന്നോടെ പെൺകുട്ടി മൂന്നര വയസ്സുള്ള അനുജനോടൊപ്പം വീടിന്റെ മുൻവശത്തിരുന്നു കരയുന്നത് അയൽവാസികൾ കണ്ടിരുന്നു. ഒന്നര വയസ്സുള്ള ഇളയ സഹോദരൻ വീടിനുള്ളിലായിരുന്നു. രാത്രി വൈകി അച്ഛൻ തിരിച്ചെത്തിയപ്പോഴാണു വിവരം അറിഞ്ഞത്. ആദ്യം സ്വകാര്യ ആശുപത്രിയിലെത്തിച്ച പെൺകുട്ടിയെ പിന്നീടു മെഡിക്കൽ കോളജിലേക്കു മാറ്റി. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ കുട്ടി അബോധാവസ്ഥയിലായിരുന്നു. ശസ്ത്രക്രിയയെ തുടർന്ന് ആരോഗ്യനില മെച്ചപ്പെട്ടതായി പൊലീസ് പറഞ്ഞു.

റൂറൽ എസ്പി എ. ശ്രീനിവാസ് ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഒരാളെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

Content : 6 year old girl raped in Kozhikod