ഇയാൾ പറയുന്നു കുറച്ച് ഡെമോക്രാറ്റുകാരെ വാങ്ങി ട്രംപ് സർക്കാരിനെ അങ്ങ് ഉണ്ടാക്കിയേക്കാം; അമിത് ഷായെ ചൂണ്ടി മോദിപറയുന്ന ട്രോളുമായി പ്രശാന്ത് ഭൂഷണ്‍

single-img
6 November 2020

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് പരാജയപ്പെടുമെന്ന് ഉറപ്പായതോടെ നിരവധി ട്രോളുകള്‍ ഇറങ്ങിയിരുന്നു. ഈ കൂട്ടത്തില്‍ ഏറ്റവും പുതിയത് മോദിയേയും അമിത് ഷായേയും ട്രോളിക്കൊണ്ട് രംഗത്തെത്തിയ പ്രശാന്ത് ഭൂഷന്റെതാണ്. അമേരിക്ക ഇന്ത്യ ആയിരുന്നു എങ്കില്‍ എന്ന ക്യാപ്ഷനോടെയാണ് മോദിയും അമിത് ഷായും തമ്മിലുള്ള സംഭാഷണത്തിന്റെ രൂപത്തിലുള്ള ട്രോള്‍ പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

” ദേ ഇയാള്‍ പറയുന്നു കുറച്ച് ഡെമോക്രാറ്റുകാരെ വാങ്ങി ട്രംപിന്റെ സര്‍ക്കാര്‍ അങ്ങ് ഉണ്ടാക്കിയേക്കാം എന്ന്, ” ഈ രീതിയില്‍ അമിത് ഷായെ ചൂണ്ടി മോദി പറയുന്നതായാണ് ട്രോള്‍. ഇതിന് മുന്‍പും മോദിയുടേയും ട്രംപിന്റെയും പഴയ വീഡിയോ പ്രശാന്ത് ഭൂഷണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇന്ത്യക്ക് യുഎസ് പ്രസിഡന്റ് ട്രംപുമായി നല്ല അടുപ്പമാണുള്ളതെന്നും ഈ തവണയും ട്രംപ് സര്‍ക്കാര്‍ തന്നെയാണെന്നുമാണ് ട്രംപിനൊപ്പം നിന്ന് മോദി അതില്‍ പറയുന്നത്. പക്ഷെ ഇത്തവണ മോദി പറഞ്ഞത് തെറ്റായിപ്പോയല്ലോ എന്നാണ് പ്രശാന്ത് ഭൂഷണ്‍ വീഡിയോ പങ്കുവെച്ച് പറഞ്ഞത്.

https://twitter.com/pbhushan1/status/1324602629238894592/photo/1