ചൈനയ്‌ക്കെതിരെ സംസാരിക്കാൻ ഒരു മന്ത്രിക്കും ധൈര്യമില്ല; ചൈനീസ് സൈന്യത്തെ പിന്തുണച്ച് മെഹ്ബൂബ മുഫ്തി

single-img
6 November 2020

രാജ്യത്തിന്റെ ദേശീയ പതാകയെ അപമാനിച്ചു എന്ന വിവാദത്തിന്റെ പിന്നാലെ സൈന്യത്തെയും അപമാനിച്ച് ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മഫ്തി. ” നിങ്ങൾക്ക് ശക്തിയുണ്ട് എങ്കില്‍ അത് ചൈനയ്ക്ക് നേരെ കാണിക്കുക, അവര്‍ 1000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ ഇന്ത്യൻ ഭൂമി പിടിച്ചെടുക്കുകയും 20 ജവാൻമാരെ വധിക്കുകയും ചെയ്തു.

എന്നാല്‍ ചൈനയ്‌ക്കെതിരെ ഒരു വാക്കുപോലും പറയാൻ അവർക്ക് കഴിയില്ല. ചൈന അവിടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണ്. സൈനിക ബാരക്കുകളുടെ നിർമാണം നടക്കുന്നുണ്ടെങ്കിലും ചൈനയ്‌ക്കെതിരെ സംസാരിക്കാൻ ഒരു മന്ത്രിക്കും ധൈര്യമില്ല, ”മെഹ്ബൂബ പറഞ്ഞു.

ഇന്ത്യയും , പാകിസ്താനും, ചൈനയും തമ്മിലുള്ള സമാധാനത്തിന്റെ ഒരു പാലമായി ജമ്മു കാശ്മീർ പ്രവർത്തിക്കണമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ചൈനീസ് സൈന്യത്തിന് പിന്തുണയുമായി മെഹ്ബൂബ രംഗത്ത് എത്തിയത് .