തദ്ദേശ തെരഞ്ഞെടുപ്പ്: യുഡിഎഫ് സര്‍വകാല റെക്കോഡ് വിജയം നേടും: മുല്ലപ്പള്ളി രാമചന്ദ്രന്‍

single-img
6 November 2020

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിനെ തികഞ്ഞ ശുഭാബ്ദി വിശ്വാസത്തോടുകൂടിയാണ് കോണ്‍ഗ്രസും യുഡിഎഫും നേരിടുന്നതെന്നും യുഡിഎഫ് സര്‍വകാല റെക്കോഡ് വിജയം നേടുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.ഇന്ന് വൈകുന്നേരം കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് കാര്യക്ഷമവും അഴിമതി രഹിതമായതുമായ ഒരു സല്‍ഭരണമാണ് . അത് കാഴ്ചവെക്കാന്‍ കോണ്‍ഗ്രസിനും യുഡിഎഫിനും മാത്രമേ സാധിക്കൂ. ജനങ്ങള്‍ വലിയ മാറ്റമാണ് ഇവിടെ ആഗ്രഹിക്കുന്നത്. അതിനുവേണ്ടി കേരളത്തിലെ ജനങ്ങള്‍ ഒറ്റെക്കെട്ടായി തെരഞ്ഞെടുപ്പില്‍ രംഗത്ത് വരുമെന്ന ഉറച്ച വിശ്വാസം കോണ്‍ഗ്രസിനുണ്ട് എന്നും അദ്ദേഹം പറഞ്ഞു .

മുന്നണി ഇപ്പോള്‍ തന്നെ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ തന്നെയാകും ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുക, അതിനാല്‍ തെരഞ്ഞെടുപ്പില്‍ ആര് വിജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം നേടുന്ന ഇടത് മുന്നണിയുടെ പതിവ് ഈ തവണ ഒരു കടങ്കഥയായി മാറും.

കേരളത്തില്‍ പലപ്പോഴും തെരഞ്ഞെടുപ്പില്‍ കൃത്രിമവും അട്ടിമറിയൊക്കെ നടത്താറുണ്ട്, അതിനാല്‍ അണികള്‍ താഴേത്തട്ടില്‍വരെ തികഞ്ഞ ജാഗ്രതയോടെയാണ് ഈ തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്.നിലവില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയമെല്ലാം പൂര്‍ത്തിയായിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു.