ശിവശങ്കർ സര്‍ക്കാരുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ കൈമാറിയെന്ന് ഇ.ഡി; കസ്റ്റഡി കാലാവധി ആറ് ദിവസം കൂടി നീട്ടി

single-img
5 November 2020

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ആറ് ദിവസം കൂടി എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണ, ബിനാമി ഇടപാടില്‍ രഹസ്യ വിവരങ്ങള്‍ ശിവശങ്കര്‍ കൈമാറിയെന്നും കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഏഴ് ദിവസം കസ്റ്റഡിയില്‍ വേണമെന്നും ഇ.ഡി കോടതിയില്‍ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് കസ്റ്റഡി നീട്ടി നല്‍കിയത്.

കെ-ഫോണ്‍, ലൈഫ് മിഷന്‍പദ്ധതികളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചുവെന്ന് ഇ.ഡി അറിയിച്ചു. ലൈഫ് മിഷന്‍ എങ്ങനെയാണ് ഇ.ഡി അന്വേഷിക്കുകയെന്ന് കോടതി ആരാഞ്ഞു. ലൈഫ് മിഷനും സ്വര്‍ണക്കള്ളക്കടത്തും തമ്മില്‍ ബന്ധമുണ്ടെന്നായിരുന്നു ഇ.ഡിയുടെ മറുപടി.