ഇത്രയും കാലം പ്രവര്‍ത്തിച്ചിട്ടും ലഭിച്ചത് അവഗണന; ബിജെപി തിരുവനന്തപുരം ജില്ലാകമ്മിറ്റി അംഗം പള്ളിത്താനം രാധാകൃഷ്ണൻ പാർട്ടി വിട്ടു

single-img
5 November 2020

കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത് വരവേ തിരുവനന്തപുരം ബിജെപിയില്‍ ഭിന്നത രൂക്ഷമാകുന്നു.
സീറ്റ് നല്‍കുന്നതിലെ ഭിന്നതയില്‍ ജില്ലാകമ്മിറ്റി അംഗം പള്ളിത്താനം രാധാകൃഷ്ണന്‍ ബിജെപി വിട്ടു. നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജനത്തെ മുന്‍നിര്‍ത്തി തിരുവനന്തപുരം ജില്ലയില്‍ ബിജെപിയില്‍ നടക്കുന്ന ഭിന്നതയുടെ ഫലമാണ് പതിറ്റാണ്ടുകളായി പ്രവര്‍ത്തകന്‍ ആയിരുന്ന രാധാകൃഷ്ണന്റെ രാജി.

നിലവില്‍ ബിജെപിയുടെ പ്രാഥമിക അംഗത്വവും അദ്ദേഹം ഉപേക്ഷിച്ചിട്ടുണ്ട്. ഇത്രയും കാലമായി ബിജെപിക്ക് വേണ്ടി വേണ്ടി പ്രവര്‍ത്തിച്ചിട്ടും തന്നെ പൂര്‍ണ്ണമായും അവഗണിച്ചുവെന്ന് രാധാകൃഷ്ണന്‍ പറയുന്നു. അതേപോലെ തന്നെ യാതൊരു കൂടിയാലോചനകളും നടത്താതെ വിശ്വാസ വഞ്ചനയിലൂടെയാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിച്ചത് എന്നാണ് രാധാകൃഷ്ണന്‍റെ ആരോപണം. ഇതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും രാധാകൃഷ്ണന്‍ അറിയിച്ചു.