ആദ്യമായി മെട്രോ ട്രെയിനില്‍ യാത്രചെയ്യുന്ന പാകിസ്താന്‍കാര്‍; വീഡിയോ വൈറല്‍

single-img
5 November 2020

പാകിസ്താനിലെ ജനങ്ങളില്‍ കൂടുതല്‍ ആളുകള്‍ക്കും മെട്രോട്രെയിനില്‍ കയറാനുള്ള ഭാഗ്യം ഉണ്ടായത് ഈ വര്‍ഷം മാത്രമാണ്. കാരണം, ഈ വര്‍ഷമാണ്‌ പാകിസ്താനില്‍ മെട്രോ സർവീസ് ആരംഭിച്ചത്. പക്ഷെ ഇങ്ങനെ പോയാൽ അത് എത്ര നാളുണ്ടാവും എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. കാരണം സർവീസ് ആരംഭിച്ച് ഒരാഴ്ചയായപ്പോൾ തന്നെ ജനത്തിന്റെ ‘പൊളിച്ചടുക്കൽ ‘ തുടങ്ങി കഴിഞ്ഞു.

വിദഗ്ദരായ സർക്കസിലെ അഭ്യാസികളെ പോലെ മെട്രോയുടെ ഉള്ളിൽ ട്രിപ്പീസ് കളിക്കുന്ന കുട്ടികളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ പുറത്ത് വന്നിരിക്കുന്നത്. ആകെ 27 കിലോമീറ്റർ നീളത്തിൽ രണ്ട് ഡസനിലധികം സ്റ്റേഷനുകളുള്ള മെട്രോലൈനിലൂടെയുള്ള ഗതാഗതം കഴിഞ്ഞയാഴ്ചയാണ് പൊതുജനത്തിനായി തുറന്ന് നൽകിയത്.

‘ഓറഞ്ച് ലൈൻ’ എന്ന് പേര് നല്‍കിയ ഈ സര്‍വീസ് ആരംഭിച്ചതോടെ ലാഹോർ സിറ്റിയിൽ കൂടിയുള്ള യാത്രാ സമയം റോഡിൽ ബസിൽ രണ്ടര മണിക്കൂറെടുക്കുന്നതിൽ നിന്ന് 45 മിനിറ്റായി മെട്രോയിൽ കുറഞ്ഞിട്ടുണ്ട്. പുതുമയുള്ള സവാരിക്കായി നീണ്ട തിരക്കാണ് ഇപ്പോള്‍മെട്രോയിൽ അനുഭവപ്പെടുന്നത്.