ഇത് എന്റെ അവസാന തെരഞ്ഞെടുപ്പാണ്; വിരമിക്കല്‍ പ്രഖ്യാപിച്ച് നിതീഷ് കുമാര്‍

single-img
5 November 2020

ഈ വര്‍ഷം നടന്നുകൊണ്ടിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് തന്റെ അവസാന തെരഞ്ഞെടുപ്പായിരിക്കുമെന്ന അറിയിപ്പുമായി ജെഡിയു നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൂര്‍ണിയയിലെ ധാംധാഹ മണ്ഡലത്തിലെ റാലിയില്‍ പങ്കെടുത്ത് ജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാനദിവസമാണ്. നാളെകൂടിക്കഴിഞ്ഞാല്‍ വോട്ടെടുപ്പ്. ഇത് എന്റെ അവസാന തെരഞ്ഞെടുപ്പാണ്. എല്ലാം വളരെ നന്നായി അവസാനിക്കുന്നു’, – അദ്ദേഹം പറഞ്ഞു.നിലവില്‍ ബീഹാര്‍ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് കടക്കവേയാണ് നിതീഷിന്റെ ഈ പ്രഖ്യാപനം. സംസ്ഥാനത്തെ മൂന്നാംഘട്ട വോട്ടെടുപ്പ് നവംബര്‍ ഏഴിനാണ്, 10 നാണ് വോട്ടെണ്ണല്‍.