ദീപാവലി; പടക്കങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കുമായി കൊല്‍ക്കത്ത ഹൈക്കോടതി

single-img
5 November 2020

ദീപാവലി ആഘോഷങ്ങളില്‍ പടക്കങ്ങള്‍ വില്‍ക്കാനോ പൊട്ടിക്കാനോ പാടില്ല എന്ന് കൊല്‍ക്കത്ത ഹൈക്കോടതി.
കഴിഞ്ഞ ദിവസം ഒഡീഷ സര്‍ക്കാരും സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കൊവിഡ് വൈറസ് വ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യം കണക്കിലെടുത്താണ് സര്‍ക്കാരിന്റെ ഈ തീരുമാനം.

നവംബര്‍ 10 മുതല്‍ 30 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇപ്പോള്‍ ശൈത്യകാലമായതുകൊണ്ടു തന്നെ കൊവിഡിന്റെ വ്യാപനം രൂക്ഷമാകാന്‍ സാധ്യയുണ്ട്. അതിനാല്‍ കൂടുതല്‍ മുന്‍കരുതല്‍ എടുക്കേണ്ടതുണ്ടെന്നും ഒഡീഷ സര്‍ക്കാര്‍ നിരോധനത്തിന് കാരണമായി പറഞ്ഞിരുന്നു.